• HOME
  • »
  • NEWS
  • »
  • india
  • »
  • ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിച്ച് തമിഴ്നാട്; നിയമം ലംഘിച്ചാൽ 5000 രൂപ പിഴയും ജയിൽ ശിക്ഷയും

ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിച്ച് തമിഴ്നാട്; നിയമം ലംഘിച്ചാൽ 5000 രൂപ പിഴയും ജയിൽ ശിക്ഷയും

ഓൺലൈൻ ചൂതാട്ട ഗെയിമുകളിൽ വഞ്ചിക്കപ്പെട്ട് പണം നഷ്ടമായതിനെ തുടർന്ന് നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു. നിരവധി പരാതികളും ഇതിനെതിരെ ഉയർന്നിരുന്നു.

online betting

online betting

  • Share this:
    ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകൾ തമിഴ്നാട് സർക്കാർ നിരോധിച്ചു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. ഓണ്‍ലൈന്‍ ചൂതാട്ടം നടത്തുന്നവര്‍ക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം ജയിൽ ശിക്ഷയും ലഭിക്കും. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപയും രണ്ട് വർഷം തടവ് ശിക്ഷയും ലഭിക്കും.

    ഓൺലൈൻ ചൂതാട്ട ഗെയിമുകളിൽ വഞ്ചിക്കപ്പെട്ട് പണം നഷ്ടമായതിനെ തുടർന്ന് നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു. നിരവധി പരാതികളും ഇതിനെതിരെ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഓൺലൈൻ ചൂതാട്ട ഗെയിമുകൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

    തമിഴ്‌നാട് ഗെയിമിംഗ് ആക്ട്, 1930, ചെന്നൈ സിറ്റി പൊലീസ് ആക്ട്, 1888, തമിഴ്‌നാട് ജില്ലാ പൊലീസ് ആക്ട്, 1859 എന്നിവ ഭേദഗതി ചെയ്താണ് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. ഗവർണർ ബൻവാരിലാൽ പുരോഹിത് ഓർഡിനൻസിൽ ഒപ്പുവെച്ചു. കമ്പ്യൂട്ടറുകളും മറ്റേതെങ്കിലും ആശയവിനിമയ ഉപകരണങ്ങളും ഉപയോഗിച്ച് സൈബർ സ്ഥലത്ത് വാതുവയ്പ്പ് നടത്തുന്നത് നിരോധിച്ചിരിക്കുന്നതായി നിയമം വ്യക്തമാക്കുന്നു.

    വാതുവെയ്ക്കുന്നതിന് സമ്മാനത്തുക വിതരണം ചെയ്യുന്നതിനും ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിനും കൂടാതെ അത്തരം ഗെയിമിംഗ് കമ്പനികൾ നടത്തുന്ന ആളുകളെ ശിക്ഷിക്കുന്നതിനുമുള്ള വ്യവസ്ഥകളും ഇതിൽ ഉണ്ട്.



    നിരോധനത്തിനായി സിവിൽ സൊസൈറ്റി, മദ്രാസ് ഹൈക്കോടതി, പ്രതിപക്ഷ പാർട്ടികൾ എന്നിവ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. നേരത്തെ ആന്ധ്രപ്രദേശും തെലങ്കാനയും ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചിരുന്നു.
    Published by:Gowthamy GG
    First published: