• HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu | സര്‍ക്കാര്‍ ജോലികള്‍ക്ക് തമിഴ് ഭാഷ നിര്‍ബന്ധമാക്കിയ തീരുമാനത്തെ ന്യായീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Tamil Nadu | സര്‍ക്കാര്‍ ജോലികള്‍ക്ക് തമിഴ് ഭാഷ നിര്‍ബന്ധമാക്കിയ തീരുമാനത്തെ ന്യായീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

മത്സര പരീക്ഷകളില്‍ തമിഴ് ഭാഷയില്‍ നിര്‍ബന്ധത പേപ്പര്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

  • Share this:
    സര്‍ക്കാര്‍ സര്‍വീസുകളില്‍ (Government Services) പ്രവേശനം നേടുന്നതിനുള്ള മത്സര പരീക്ഷകളില്‍ തമിഴ് ഭാഷയില്‍ (Tamil Language) നിര്‍ബന്ധത പേപ്പര്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ (Tamil Nadu Government). ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന തമിഴ് ഭാഷ പ്രാവീണ്യം പത്താം ക്ലാസ്സ് നിലവാരം വരെ മാത്രമാണെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. മാത്രമല്ല, ഈവ്യവസ്ഥ സ്വകാര്യ മേഖലയ്ക്ക് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

    തമിഴ് പരീക്ഷയില്‍ വിജയിക്കാന്‍ 40% സ്‌കോര്‍ മതിയെന്നും പുതിയ വ്യവസ്ഥയിലൂടെ തമിഴ് ഭാഷയില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയില്‍ നിന്നുള്ള അറിവല്ല മത്സരാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് സംസ്ഥാന ധന, മാനവവിഭവശേഷി മന്ത്രി പളനിവേല്‍ ത്യാഗ രാജന്‍ പറഞ്ഞു.

    സംസ്ഥാന സര്‍ക്കാരിലെയും അനുബന്ധ സേവനങ്ങളിലെയും ജീവനക്കാരെ സംബന്ധിച്ച് അവരുടെ ചുമതലകള്‍ നിറവേറ്റുന്നതിനായി എല്ലാ ദിവസവും പ്രാദേശികവാസികളുമായി നേരിട്ട് ബന്ധപ്പെടേണ്ടതായി വരും അതിനാല്‍, പത്താം ക്ലാസ് നിലവാരത്തിലുള്ള തമിഴ് പരിജ്ഞാനമെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. തമിഴ് പേപ്പറില്‍ 40 മാര്‍ക്ക് പോലും നേടാന്‍ കഴിയുന്നില്ലെങ്കില്‍, അത്തരമൊരു വ്യക്തി തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള സേവനങ്ങള്‍ക്ക് യോഗ്യനല്ലെന്നും തീരുമാനത്തിന് പിന്നിലെ യുക്തി വിശദീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ തമിഴ് അറിയാത്തവരെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് നിയമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ മത്സര പരീക്ഷകള്‍ക്കും ഇനി മുതല്‍ തമിഴ് ഭാഷയില്‍ നിര്‍ബന്ധിത പേപ്പര്‍ ഉണ്ടായിരിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം വന്നത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തമിഴ് ഭാഷയിലെ ഈ നിര്‍ബന്ധിത പേപ്പര്‍ പാസാകുന്നതായിരിക്കും ഇനി മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ സേവനങ്ങളിലേക്കും സര്‍ക്കാര്‍ നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

    തമിഴ് ഭാഷ നിർബന്ധിതമാക്കുന്ന പുതിയ വ്യവസ്ഥ സ്വകാര്യ മേഖലയ്ക്ക് ബാധകമല്ലെന്നും സ്ഥാപനങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകളെ എവിടെ നിന്നും നിയമിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് കോടിയോളം വരുന്ന ജനസംഖ്യയില്‍ ഒമ്പത് ലക്ഷം പേര്‍ മാത്രമാണ് തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളത്.

    "സര്‍ക്കാര്‍ ജീവനക്കാരുടെ പങ്ക് പ്രധാനമാണ്, അവര്‍ എല്ലാ സമുദായങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ പ്രദേശങ്ങളില്‍ നിന്നുമുള്ളവരായിരിക്കണം. അവരെ ശരിയായ രീതിയില്‍ നിയമിക്കുകയും തുടര്‍ച്ചയായി പരിശീലനം നല്‍കുകയും ചെയ്യും", മന്ത്രി പറഞ്ഞു. ഈ പുതിയ നയം സാമൂഹിക നീതി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിയമന പ്രക്രിയയില്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Karthika M
    First published: