• HOME
 • »
 • NEWS
 • »
 • india
 • »
 • ട്രോളുകൾ ശക്തമായി; വിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്; വിമർശകർക്കെതിരെ രാഷ്ട്രീയ പ്രമുഖർ

ട്രോളുകൾ ശക്തമായി; വിവാദ പരസ്യം പിൻവലിച്ച് തനിഷ്ക്; വിമർശകർക്കെതിരെ രാഷ്ട്രീയ പ്രമുഖർ

ശശി തരൂരിന് പുറമെ കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

 • Share this:
  ന്യൂഡൽഹി: ട്രോളുകളും വിമർശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിച്ച് പ്രമുഖ ജൂവലറി ബ്രാൻഡായ തനിഷ്ക്. ടൈറ്റാൻ ഗ്രൂപ്പിന്‍റെ കീഴിലുള്ള കമ്പനി തങ്ങളുടെ ഉത്സവ കളക്ഷനായ 'ഏകത്വ'യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങൾക്ക് നടുവിലായത്. ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലീമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തിൽ കാണിക്കുന്നത്. ഗർഭിണിയായ മരുമകൾക്കായി ബേബിഷവർ ചടങ്ങുകൾ ഒരുക്കിയ അമ്മായിഅമ്മ. ഈ ചടങ്ങ് വീട്ടിൽ ഈ വീട്ടിൽ നടത്താറില്ലല്ലോ എന്ന ചോദ്യത്തിന് 'ഇത് മകളെ സന്തോഷിപ്പിക്കുന്നതിനായി എല്ലാ വീട്ടിലും പിന്തുടരുന്ന ഒരു പാരമ്പര്യം അല്ലേ'യെന്നാണ് അമ്മായിഅമ്മ മറുചോദ്യം ഉന്നയിക്കുന്നത്.

  Also Read-'ചാണകം എല്ലാവരെയും സംരക്ഷിക്കും'; ചാണകം ഉപയോഗിച്ച് നിര്‍മ്മിച്ച റേഡിയേഷൻ ചിപ്പുമായി കാമധേനു ആയോഗ് ചീഫ്

  'സ്വന്തം മകളെപ്പോലെ അവളെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവൾക്കു വേണ്ടി മാത്രം അവർ ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മനോഹര സംഗമം' എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അധികം വൈകാതെ ഇത് വിമർശനങ്ങൾ ഉയർത്തി. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നുമായിരുന്നു മുഖ്യവിമർശനം. തനിഷ്ക് ബഹിഷ്കരിക്കണം (BoycottTanishq) എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിംഗായി.

  Also Read-WHO chief| കോവിഡ് വന്നുപോകട്ടെ എന്ന നിലപാട് അപകടകരമെന്ന് ലോകാരാഗ്യ സംഘടന

  രൂക്ഷഭാഷയിലുള്ള ട്രോളുകളും വിമർശനങ്ങളും കനത്തതോടെ യൂട്യൂബിൽ നിന്ന് പരസ്യം പിൻവലിച്ചിരിക്കുകയാണ് കമ്പനി. എന്നാൽ പരസ്യത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്.  'മനോഹരമായ ഒരു പരസ്യത്തിലൂടെ ഹിന്ദു-മുസ്ലീം ഐക്യം ഉയർത്തിക്കാട്ടിയ തനിഷ്ക് ജൂവലറി ബഹിഷ്കരിക്കാനാണ് ചില ഹൈന്ദവ വര്‍ഗ്ഗീയവാദികൾ ആവശ്യപ്പെടുന്നത്. ഹിന്ദു-മുസ്ലീം ഏകത്വം അവരെ ഇത്രയും അസ്വസ്ഥരാക്കുന്നുവെങ്കിൽ എന്തുകൊണ്ട് ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രതീകമായ ഇന്ത്യയെ അവർ ബഹിഷ്കരിച്ചൂട' എന്ന ചോദ്യമാണ് കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്റർ ഉന്നയിച്ചത്. പരസ്യചിത്രം കൂടി പങ്കുവച്ചാണ് തരൂരിന്‍റെ പ്രതികരണം.  കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി, മുൻ ദേശീയ വനിതാ കമ്മീഷൻ അംഗം ഷമീന ഷഫീക്ക് എന്നിവരും പരസ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഐക്യത്തെ ഉയർത്തിക്കാട്ടുന്ന ഇത്രയും മനോഹരമായ ഒരു പരസ്യം ശ്രദ്ധയിൽപ്പെടുത്തിയതിന് ട്രോളന്മാർക്ക് നന്ദി അറിയിച്ചാണ് ഷമീനയുടെ പ്രതികരണം.
  Published by:Asha Sulfiker
  First published: