നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Air India Sale| എയർ ഇന്ത്യ ഇനി ടാറ്റ സൺസിന്; വിൽപന 18,000 കോടി രൂപയ്ക്ക്

    Air India Sale| എയർ ഇന്ത്യ ഇനി ടാറ്റ സൺസിന്; വിൽപന 18,000 കോടി രൂപയ്ക്ക്

    ലേലത്തിൽ പങ്കെടുത്ത സ്പൈസ് ​ജെറ്റിനെ പിന്തള്ളിയാണ് എയർ ഇന്ത്യയെ  ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്.

    AIr India

    AIr India

    • Share this:
    ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ടാറ്റ സൺസിന് കൈമാറുന്നതിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ സൺസിന്  കൈമാറുന്നത്. ഡിസംബറിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. ലേലത്തിൽ പങ്കെടുത്ത സ്പൈസ് ​ജെറ്റിനെ പിന്തള്ളിയാണ് എയർ ഇന്ത്യയെ  ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്.

    18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്നാണ് കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.

    എയർ ഇന്ത്യ, എയർ ഇന്ത്യ എക്​സ്​പ്രസ്​ കമ്പനികളുടെ 100 ശതമാനം ഓഹരിയും  ഗ്രൗണ്ട്​ ഹാൻഡലിങ്​ കമ്പനിയായ എയർ ഇന്ത്യ സാറ്റ്​സ്​ എയർപോർട്ട്​ സർവീസ്​ പ്രൈവറ്റ്​ ലിമിറ്റഡിലെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ സ്വന്തമാക്കുന്നത്.

    2021ഓഗസ്റ്റ് 31 വരെയുള്ള എയർ ഇന്ത്യയുടെ  കടം 61,562 കോടി രൂപയാണ്. ഇതിൽ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സർക്കാർ രൂപീകരിച്ച എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിങ് ലിമിറ്റഡിന് കൈമാറും.



    18,000 കോടിയിൽ 15 ശതമാനമാണ്​ സർക്കാറിന്​ ലഭിക്കുക. ബാക്കിയുള്ള തുക കമ്പനിയുടെ കടം വീട്ടാനായിട്ടായിരിക്കും ഉപയോഗിക്കുക. ടാറ്റ സൺസിന്​ എയർ ഇന്ത്യ കൈമാറുകയാണെന്ന വിവരം ഡി​പ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇൻവെസ്റ്റ്​മെന്‍റ്​ ആൻഡ്​ പബ്ലിക്​ അസറ്റ്​ മാനേജ്​മെന്‍റ്​ സെക്രട്ടറി തുഹിൻ കാന്തും സ്ഥിരീകരിച്ചു. സർക്കാറിന്‍റെ എല്ലാ വ്യവസ്ഥകളും ലേലത്തിൽ പ​ങ്കെടുത്ത കമ്പനി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലേല നടപടികൾ പൂർണമായും സുതാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    1932ൽ ടാറ്റ സൺസ് ആരംഭിച്ച വിമാനക്കമ്പനിയാണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്രസർക്കാർ ഏറ്റെടുത്തത്. 2001ൽ എയർ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും വിൽപന വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു. എയർ ഏഷ്യ ഇന്ത്യാ, വിസ്താര എന്നീ വിമാന സർവ്വീസുകൾ മറ്റ് കമ്പനികളുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് നടത്തുന്നുണ്ട്.

    English Summary: The Centre on Friday announced the Tata Sons as the winning bid for debt-laden national carrier Air India, acquiring 100 per cent shareholding. Disinvestment Secretary, Tuhin Kanta Pandey said, “We received two financial bids on September 15…Panel of ministers cleared the winning bid. TATA is the winning bid." This is Air India’s return to its founders after a gap of 68 years.
    Published by:Rajesh V
    First published:
    )}