നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tax Evasion | മുന്നറിയിപ്പ് ലഭിക്കാൻ പഞ്ചാബ് നികുതി വകുപ്പിന്റെ വാഹനങ്ങളിൽ GPS ട്രാക്കറുകൾ സജ്ജീകരിച്ച് നികുതി വെട്ടിപ്പുകാർ

  Tax Evasion | മുന്നറിയിപ്പ് ലഭിക്കാൻ പഞ്ചാബ് നികുതി വകുപ്പിന്റെ വാഹനങ്ങളിൽ GPS ട്രാക്കറുകൾ സജ്ജീകരിച്ച് നികുതി വെട്ടിപ്പുകാർ

  ചെക്ക്‌പോസ്റ്റുകൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് മുൻകൂട്ടി അറിയാനും ഉദ്യോഗസ്ഥരുടെയും അവരുടെ വാഹനങ്ങളുടെയും ട്രാക്ക് സൂക്ഷിക്കാനുമാണ് തട്ടിപ്പുകാർ ഈ ഉപകരണങ്ങൾ സ്ഥാപിച്ചത്.

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: പഞ്ചാബ് നികുതി വകുപ്പിന്റെ (Punjab tax department) വാഹനങ്ങളിൽ ജിപിഎസ് (GPS) ട്രാക്കറുകൾ സജ്ജീകരിച്ച് കൃത്രിമം കാണിക്കാൻ ശ്രമം. നികുതിവെട്ടിപ്പുകാരെ പിടികൂടാനോ തിരച്ചിൽ നടത്താനോ ചെക്ക്‌പോയിന്റ് സ്ഥാപിക്കാനോ നികുതി ഉദ്യോഗസ്ഥർ പോകുമ്പോൾ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് വാഹനങ്ങളിൽ സജ്ജീകരിച്ചിരുന്നത്. ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പഞ്ചാബ് നികുതി വകുപ്പിന്റെ ചില വാഹനങ്ങളിൽ നികുതി വെട്ടിപ്പുകാർ കൃത്രിമം കാണിച്ചത്. അടുത്തിടെ നടത്തിയ പതിവ് പരിശോധനയിലാണ് ഇത്തരത്തിലുള്ള 12 ഓളം ഉപകരണങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

   തുടർന്ന് നികുതി വകുപ്പ് ലുധിയാന പോലീസ് സൈബർ സെല്ലിനെ (Ludhiana police cyber cell) ഇക്കാര്യം അറിയിക്കുകയും ചെറിയ മാഗ്നറ്റിക് ജിപിഎസ് ഉപകരണങ്ങൾക്കുള്ളിലെ സെൽ ഫോൺ സിം കാർഡുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളുകളെ കണ്ടെത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

   ”സൈബർ സെല്ലിൽ നിന്നുള്ള വിവരം ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. കൂടുതൽ ജാഗ്രത പുലർത്താൻ ഫീൽഡ് ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ”- സംസ്ഥാന നികുതി അഡീഷണൽ കമ്മീഷണർ സാഗർ സെറ്റിയ പറഞ്ഞു.

   പഞ്ചാബിൽ നികുതിയടയ്ക്കാതെ അനധികൃത ചരക്കുകൾ കടത്തുന്നവർ അടങ്ങുന്ന സംഘത്തിലെ അംഗങ്ങളെയാണ് ഇക്കാര്യത്തിൽ സംശയിക്കുന്നത്. ചെക്ക്‌പോസ്റ്റുകൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് മുൻകൂട്ടി അറിയാനും ഉദ്യോഗസ്ഥരുടെയും അവരുടെ വാഹനങ്ങളുടെയും ട്രാക്ക് സൂക്ഷിക്കാനുമാണ് തട്ടിപ്പുകാർ ഈ ഉപകരണങ്ങൾ സ്ഥാപിച്ചത്.

   Also Read- Supreme Court| ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളിൽ കോടതികൾക്ക് ഇടപെടാനാകില്ല: സുപ്രീംകോടതി

   12 ഉപകരണങ്ങളിൽ ഒമ്പത് എണ്ണം നികുതി വകുപ്പിന്റെ ലുധിയാന ഓഫീസിലെ നാല് വാഹനങ്ങളിലായാണ് സ്ഥാപിച്ചിരുന്നത്. രണ്ട് എണ്ണം ജലന്ധറിലെ വാഹനങ്ങളിലും ഒന്ന് പട്യാലയിലെ വാഹനത്തിനും ഘടിപ്പിച്ചിരുന്നു. ഒരു വാഹനത്തിൽ തന്നെ നാല് ഉപകരണങ്ങൾ കണ്ടെടുത്തതോടെ ഒന്നിലധികം സംഘങ്ങൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനകളാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്.

   ഉദ്യോഗസ്ഥർ എവിടെയാണ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളതെന്നോ റെയ്ഡുകൾ നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്നോ മനസ്സിലാക്കി മറ്റ് റൂട്ടുകൾ തിരഞ്ഞെടുക്കാൻ ഇതുവഴി നികുതി വെട്ടിപ്പുകാർക്ക് സാധിക്കും. സാധാരണയായി ഒരു ദിവസം നിരവധി പേ‍ർ പിടിയിലാകാറുണ്ടെങ്കിലും അടുത്തിടെ നടത്തിയ പരിശോധനകളിൽ നികുതി വെട്ടിപ്പുകാരെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഉദ്യോ​ഗസ്ഥ‍ർക്ക് സംശയം തോന്നി തുടങ്ങിയത്. ഇതിനെ തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് നികുതി വകുപ്പിന്റെ തന്നെ വാഹനങ്ങളിൽ നിന്ന് ജിപിഎസ് ട്രാക്കറുകൾ കണ്ടെത്തിയത്.

   Also Read-Narendra Modi| 'കൃത്യതയും സൂക്ഷ്മതയും പുലർത്തുന്ന സ്ഥാപനം;'സംസ്ഥാനത്തിന്റെ വിമർശനങ്ങൾക്കിടെ CAG യെ പ്രശംസിച്ച് പ്രധാനമന്ത്രി

   ഈ ജിപിഎസ് ഉപകരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന സിമ്മുകളുടെ വിശദാംശങ്ങൾ, ഫോൺ നമ്പറുകൾ, കോൾ റെക്കോർഡുകൾ, ഈ ജിപിഎസ് ഉപകരണങ്ങൾ നിരീക്ഷിക്കുന്ന മൊബൈലുകളുടെ ഐഎംഇഐ (IMEI) എന്നിവയുടെ വിശദാംശങ്ങളാണ് സൈബ‍‍ർ സെല്ലിനോട് നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരങ്ങൾ ലഭിച്ചാൽ വാഹനങ്ങളിൽ ഉപകരണങ്ങൾ ഘടിപ്പിച്ച വ്യക്തികളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും കഴിയും.
   Published by:Rajesh V
   First published:
   )}