നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • എസി ഓണ്‍ ആക്കാന്‍ വിസമ്മതിച്ചു; സഞ്ജന ഗല്‍റാണി അധിക്ഷേപിച്ചെന്ന് ഡ്രൈവര്‍; മറുപരാതിയുമായി നടി

    എസി ഓണ്‍ ആക്കാന്‍ വിസമ്മതിച്ചു; സഞ്ജന ഗല്‍റാണി അധിക്ഷേപിച്ചെന്ന് ഡ്രൈവര്‍; മറുപരാതിയുമായി നടി

    എസി ലെവല്‍ വര്‍ധിപ്പിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നും അധിക്ഷേപിച്ചെന്നുമാണ് നടിയുടെ പരാതി.

    News18

    News18

    • Share this:
      ബെംഗളൂരു: കാറിന്റെ എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യാന്‍ വിസമ്മതിച്ചതിന് അധിക്ഷേപിച്ചതായി കന്നട നിട സഞ്ജന ഗല്‍റാണിക്കെതിരെ പരാതിയുമായി ടാക്‌സി ഡ്രൈവര്‍. തുടര്‍ന്ന് കാബ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സഞ്ജന ഗല്‍റാണി രംഗത്തെത്തി. എസി ലെവല്‍ വര്‍ധിപ്പിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നും അധിക്ഷേപിച്ചെന്നുമാണ് നടിയുടെ പരാതി.

      കാറിന്റെ എസി ഓണാക്കുന്നത് കര്‍ണാടക സര്‍ക്കാരിന്റെ കോവിഡ് നിബന്ധനകള്‍ക്ക് എതിരാണെന്നിരിക്കെ ഗല്‍റാണി അധിക്ഷേപിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. എന്നാല്‍ ഡ്രൈവര്‍ ശല്യം ചെയ്‌തെന്നും ഗല്‍റാണി ആരോപിച്ചു. ഡ്രൈവര്‍ക്കെതിരെ നടി ആരോപണം ഉന്നയിക്കുന്ന വീഡിയോ വൈറലാകുന്നു.

      ബ്ലെംഗളൂരിലെ ഡൊമ്മലൂറിന് സമീപത്തുനിന്നാണ് സഞ്ജന ഗല്‍റാണി ടാക്‌സിയില്‍ കയറിയത്. കാറില്‍ കയറിയ നടി ശേഷം എസി ഓണാക്കാന്‍ ആവശ്യപ്പെടുകയും എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ കോവിഡ് നിബന്ധനകള്‍ കാരണം അതിന് വിസമ്മതിച്ചുവെന്നും ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് എസി ലെവല്‍ കുറച്ചെന്നും പറയുന്നു. എന്നാല്‍ നടി എസി ലെവല്‍ ഉയര്‍ത്തുകയും  അധിക്ഷേപിച്ച് സംസാരിച്ചുവെന്നും ഡ്രൈവര്‍ പരാതിയില്‍ പറഞ്ഞു.

      Also Read-ഇനി പാമ്പന്‍ പാലം കപ്പലുകള്‍ക്ക് വഴിമാറും; രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് കടല്‍പാലം ഒരുങ്ങുന്നു

      തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് കേസ് കൊടുക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍ നടത്തുമെന്നും നടി ഭീഷണിപ്പെടുത്തിയതായും ഡ്രൈവര്‍ പറയുന്നു. സംഭവം കര്‍ണാടക ഡ്രൈവര്‍ ഫെഡറേഷനില്‍ ഉന്നയിച്ചതായും ഡ്രൈവര്‍ വ്യക്തമാക്കി.

      Also Read-റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ഉടന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവുമായി കേന്ദ്രസര്‍ക്കാര്‍

      എന്നാല്‍ നാല് ആളുകളുണ്ടായെങ്കിലും എസി വര്‍ധിപ്പിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നാണ് സഞ്ജന പറയുന്നത്. എസി കാറിന്റെ ചാര്‍ജാണ് ഈടാക്കിയത് എന്നും റോഡില്‍വെച്ച് ഡ്രൈവര്‍ തട്ടിക്കയറിയതായും സഞ്ജന ഗല്‍റാണി പരാതിയില്‍ പറയുന്നു.
      Published by:Jayesh Krishnan
      First published:
      )}