മാനഭംഗപ്പെടുത്തുമെന്നും കൊല്ലുമെന്നും യുവതിക്ക് ഭീഷണി സന്ദേശം; ഐ.ടി ജീവനക്കാരന് ജോലി നഷ്ടമായി
മാനഭംഗപ്പെടുത്തുമെന്നും കൊല്ലുമെന്നും യുവതിക്ക് ഭീഷണി സന്ദേശം; ഐ.ടി ജീവനക്കാരന് ജോലി നഷ്ടമായി
News 18
Last Updated :
Share this:
ന്യൂഡൽഹി: സോഷ്യൽമീഡിയയിലൂടെ യുവതിക്ക് ഭീഷണി സന്ദേശമയച്ച ഐ.ടി ജീവനക്കാരന് ജോലി നഷ്ടമായി. ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ആണ് ജീവനക്കാരനെ ഉടനടി പുറത്താക്കിയത്. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും യുവതിക്ക് ഭീഷണി സന്ദേശമയച്ചുവെന്നാണ് പരാതി.
ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ ടി.സി.എസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ആരോപണ വിധേയനായ ജീവനക്കാരൻ കുറ്റം സമ്മതിച്ചു. 'കമ്പനിയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരായ പ്രവൃത്തികൾ അനുവദിക്കില്ല. ജീവനക്കാരനെ അടിയന്തര സ്വഭാവത്തോടെ ജോലിയിൽ നിന്ന് പുറത്താക്കുന്നു'-ഇ-മെയിൽ സന്ദേശത്തിൽ ടി.സി.എസ് വ്യക്തമാക്കി.
സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകളിൽ നിന്ന് യുവതിയുടെ പേരുവിവരങ്ങൾ മായ്ച്ച് കളഞ്ഞിട്ടുണ്ട്. ജോലിയിൽ നിന്ന് പുറത്താക്കിയ ജീവനക്കാരനും തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.