• HOME
 • »
 • NEWS
 • »
 • india
 • »
 • Pocso | പത്താം ക്ലാസുകാരനെ പ്രേമിച്ച് വിവാഹം കഴിച്ച അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ

Pocso | പത്താം ക്ലാസുകാരനെ പ്രേമിച്ച് വിവാഹം കഴിച്ച അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ

വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അധ്യാപികയും വിദ്യാർഥിയും ഗ്രാമത്തിൽ നിന്ന് ഒളിച്ചോടി, ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹം കഴിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ചെന്നൈ: പത്താം ക്ലാസുകാരനെ പ്രണയിച്ച്‌ വിവാഹം (Marriage) കഴിച്ച സംഭവത്തിൽ സ്കൂൾ അധ്യാപികയെ പൊലീസ് (Police) അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് (Pocos Act) പ്രകാരമാണ് അറസ്റ്റ്. തമിഴ്നാട്ടിലെ അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണ് സ്‌കൂള്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അധ്യാപികയും വിദ്യാർഥിയും ഗ്രാമത്തിൽ നിന്ന് ഒളിച്ചോടി, ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹം നടന്നത്.

  വിവാഹശേഷവും അധ്യാപികയുടെയും വിദ്യാർഥിയുടെയും വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. ഇതോടെ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായിരുന്ന ഇരുവരെയും അയൽവീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതോടെ വിദ്യാർഥിയുടെ വീട്ടുകാർ അധ്യാപികയ്ക്കെതിരെ പൊലീസിൽ കേസ് കൊടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, വിദ്യാർഥിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയിരു്നു. ഇതോടെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പ് പ്രകാരം അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  Murder | അനീഷിന്‍റെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോൾ; മകളുടെ സുഹൃത്തിനെ കൊന്നത് പിതാവ്

  തിരുവനന്തപുരം: അച്ഛന്‍ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. കള്ളനാണെന്ന് കരുതി സ്വയംരക്ഷയ്ക്കാണ് കുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിലൂടെ സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം അനീഷ് ജോർജിന്‍റെ (19) കൊലപാതക വിവരം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോഴാണ്. മകൻ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരിക്കുമെന്നാണ് കരുതിയതെന്നും അനീഷിന്‍റെ പിതാവ് പറയുന്നു.

  കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തിയെടുത്തതെന്നും, പ്രതിരോധിക്കാനായിട്ടാണ് കുത്തിയതെന്നുമാണ് അനീഷ് എന്ന യുവാവിന് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൈമണ്‍ ലാല പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട അനീഷ് പ്രതിയുടെ അയല്‍വാസിയാണ്. ഇയാളുടെ മകളുമായി യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും, അനീഷും പള്ളിമുക്കിലെ സെന്റ് അന്‍സ് ചര്‍ച്ചിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു.

  ഇന്ന് പുലര്‍ച്ചെ നാലുണിയോടെയാണ് അനീഷ് അയൽവീട്ടിലെ രണ്ടാം നിലയിൽവെച്ച് കൊല ചെയ്യപ്പെട്ടത്. സണ്‍ഷെയ്ഡ് വഴിയാണ് അനീഷ് ലാലുവിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയതെന്നാണ് സൂചന. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. ഇവിടെനിന്ന് യുവാവിന്റെ ഒരു ജോടി ചെരുപ്പ് കണ്ടെടുത്തിട്ടുണ്ട്.

  Also Read-രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍; കള്ളനെന്ന് കരുതി ആക്രമിച്ചതെന്ന് മൊഴി

  രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലു ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു പയ്യന്‍ വീട്ടില്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പ്രതി പേട്ട പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.

  ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അനീഷിന്റെ മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
  Published by:Anuraj GR
  First published: