നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി തല്ലിച്ചതച്ച് അധ്യാപകന്‍; ദൃശ്യങ്ങള്‍ പുറത്ത്

    വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി തല്ലിച്ചതച്ച് അധ്യാപകന്‍; ദൃശ്യങ്ങള്‍ പുറത്ത്

    നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍

    Image Twitter

    Image Twitter

    • Share this:
      ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂളില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചിദംബരത്തെ സ്‌കൂളിലാണ് സംഭവം. നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. സഹപാഠികളാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.

      സഹപാഠിയെ അധ്യാപകന്‍ ക്രൂരമായി തല്ലുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ അടക്കിചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഈ സംഭവം എന്ന് നടന്നതാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിദ്യാര്‍ഥികളോ അധ്യാപകനോ മാസ്‌ക് ധരിച്ചിട്ടില്ല.



      വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അധ്യാപകനെതിരെ ജനരോഷമുയര്‍ന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കൂടുതല്‍ കാര്യങ്ങള്‍ സംഭവത്തെക്കുറിച്ച് പുറത്തു വന്നിട്ടില്ല.

      അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ കടലൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

      കാഴ്ചയില്ലാത്ത അധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ മുന്നില്‍ ഡാന്‍സ് കളിച്ചു; മൂന്നു വിദ്യാര്‍ഥികളെ പുറത്താക്കി

      കാഴ്ചയില്ലാത്ത അധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ മുന്നില്‍ ഡാന്‍സ് കളിച്ച് വിദ്യാര്‍ഥികള്‍. തമിഴ്‌നാട് നാമക്കല്‍ ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. വീഡിയോ എടുത്തതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതു ക്ലാസിലെ മറ്റു കുട്ടികളാണ്.

      കാഴ്ചയില്ലാത്ത പനീര്‍ സെല്‍വം എന്ന ചരിത്രധ്യാപകന്‍ ക്ലാസ് എടുക്കുന്നതിനിടെയാണ് രണ്ടു വിദ്യാര്‍ഥികള്‍ ഡാന്‍സ് കളിച്ചത്. എന്നാല്‍ ഇതറിയാതെ അധ്യാപകന്‍ ക്ലാസ് എടുക്കുന്നത് തുടരുന്നുണ്ടാിരുന്നു.

      അതേസമയം വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം സ്‌കൂള്‍ അധികൃതര്‍  അറിയുന്നത്. തുടര്‍ന്ന് പ്രധാനധ്യാപകന്‍ വിളിച്ചു ചേര്‍ത്ത പിടിഎ യോഗത്തില്‍ അച്ചടക്ക ലംഘനം നടത്തിയ മൂന്നു കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.
      Published by:Jayesh Krishnan
      First published:
      )}