#സജ്ജയകുമാർ | കന്യാകുമാരി: വിദ്യാർത്ഥികളെ മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയെ തമിഴ്നാട് സർക്കാർ സസ്‌പെന്‍ഡ് ചെയ്തു. കന്യാകുമാരി ജില്ലയിലെ ഇരണിയൽ കണ്ണാട്ടുവിള ഗവണ്മെന്റ് ഹൈസ്കൂളിലാണ് സംഭവം. ഈ സ്കൂളിൽ സമീപ പ്രദേശങ്ങളിൽ നിന്നുള്ള 300-ലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
സ്‌കൂളിൽ തയ്യൽ അധ്യാപികയായി ജോലി ചെയ്യുന്ന പിയാട്രിസ് തങ്കം തയ്യൽ ക്ലാസിൽ വെച്ച് ഹിന്ദു ദൈവങ്ങളെ അവമതിച്ച് സംസാരിക്കുകയും ഭഗവത് ഗീതയെ അപകീർത്തിപ്പെടുത്തുകയും ക്രിസ്ത്യൻ പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതി.
ടീച്ചർ ക്ലാസിൽ ചെന്ന് വിദ്യാർത്ഥികളുമായി സമാനമായ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിച്ചു.
ഇതേത്തുടർന്ന് രക്ഷിതാക്കൾ ചൊവ്വാഴ്ച ഇരണിയൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഒപ്പം സ്‌കൂളിലെത്തി ഹെഡ്മാസ്റ്റർക്കും പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തിൽ സ്‌കൂളിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തിൽ സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോട് വിദ്യാർത്ഥിനി വെളിപ്പെടുത്തിയ മൊഴിയുടെ വീഡിയോ ദൃശ്യങ്ങൾ വൈറലായി.
തുടർന്ന് ജില്ലാ കളക്ടർ അരവിന്ദ് ആരോപണ വിധേയയായ അധ്യാപികക്ക് എതിരെ അന്വേഷണം നടത്താൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ പുകഴേന്തിയോട് ഉത്തരവിട്ടു. വിദ്യാഭ്യാസ വകുപ്പ് തക്കല റീജിയണൽ ഓഫീസർ എമ്പെരുമാൾ സ്കൂളിലെത്തി വിവാദ മതംമാറ്റ വീഡിയോയേക്കുറിച്ച് ബന്ധപ്പെട്ട സ്കൂൾ അധികൃതരോടും ആരോപണ വിധേയയായ പിയാട്രിസ് തങ്കത്തോടും വിശദീകരണം തേടി.തുടർന്ന് പിയാട്രിസ് തങ്കത്തെ ബുധനാഴ്ച വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു.
ഏഴാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് (Rape) ഗർഭിണിയാക്കിയ (Pregnant) സംഭവത്തിൽ യുവാവിനെ പൊലീസ് (police) അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിയിലാണ് സംഭവം. മണവാളക്കുറിച്ചി സ്വദേശി കൃഷ്ണ കുമാർ (28) ആണ് അറസ്റ്റിലായത്. എസ്.ഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മണവാളക്കുറിച്ചി കടൽക്കര ഗ്രാമ സ്വദേശിനിയായ 13 വയസായ വിദ്യാർത്ഥിനി തന്റെ അമ്മുമ്മയുടെ വീട്ടിൽ താമസിച്ഛ് അടുത്തുള്ള സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക് മുൻപ് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചെന്ന് സ്കാൻ ചെയ്യ്തപ്പോൾ വിദ്യാർഥിനി അഞ്ചുമാസം ഗർഭിണി ആണെന്ന് വ്യക്തമായി. ഉടൻ തന്നെ വീട്ടുകാർ കുളച്ചൽ മഹിളാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ലൈംഗിക പീഡന വിവരം പുറത്തുവന്നത്.
Also Read- കാമുകനൊപ്പം പോകാന്‍ മക്കളെ കൊല്ലാൻ ശ്രമിച്ചു: ഒന്നര വയസുള്ള കുഞ്ഞ് മരിച്ച കേസിൽ യുവതി അറസ്റ്റില്മത്സ്യബന്ധന തൊഴിലാളിയായ കൃഷ്ണ കുമാർ ഭീഷണി പെടുത്തി കുട്ടിയെ ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മണ്ടയ്ക്കാട്ട് വെച്ചാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.