HOME /NEWS /India / റോസാപ്പൂക്കളും ജയ് വിളികളും; ഗുജറാത്തിൽ ​പ്രധാനമന്ത്രിയെ വരവേറ്റ് അദ്ധ്യാപകർ; മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ഉദ്ഘാടനം ചെയ്തു

റോസാപ്പൂക്കളും ജയ് വിളികളും; ഗുജറാത്തിൽ ​പ്രധാനമന്ത്രിയെ വരവേറ്റ് അദ്ധ്യാപകർ; മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വിദ്യാഭ്യാസ മേഖലയിൽ ഗുജറാത്തിൽ സംഭവിച്ച മാറ്റങ്ങളിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വിദ്യാഭ്യാസ മേഖലയിൽ ഗുജറാത്തിൽ സംഭവിച്ച മാറ്റങ്ങളിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വിദ്യാഭ്യാസ മേഖലയിൽ ഗുജറാത്തിൽ സംഭവിച്ച മാറ്റങ്ങളിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

  • Share this:

    മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് (Mission Schools of Excellence) പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി ​ഗുജറാത്തിലെത്തിയ (Gujarat) പ്രധാനമന്ത്രി നരേന്ദ്രമോദിയെ (Narendra Modi) റോസാപ്പൂക്കൾ വർഷിച്ചും ഭാരത് മാതാ കീ ജയ് വിളിച്ചും വരവേറ്റ് അദ്ധ്യാപകർ. ​ഗാന്ധിനഗറിലെ അദാലജിലുള്ള ഒരു കൺവെൻഷൻ സെന്ററിൽ വെച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനകർമം നിർവഹിച്ചത്.

    മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ഗുജറാത്തിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഇത്തരത്തിൽ ആദ്യത്തേതും സുപ്രധാനവുമായ ചുവടുവെയ്‌പ് നടത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

    പുതിയ സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം എന്നിവയിലൂടെ ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാണ് മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് പദ്ധതി ആരംഭിച്ചിത്. ഗുജറാത്തിലെ 20,000 അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. 10,000 കോടി രൂപ ചെലവിട്ടാണ് ഈ

    പദ്ധതി നടപ്പിലാക്കുന്നത്.

    120-ലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളെ സ്‌കൂൾ ഓഫ് എക്‌സലൻസ് ആക്കി വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊത്തം 20,000 സർക്കാർ സ്‌കൂളുകളാണ് ഇത്തരത്തിൽ നവീകരിക്കാൻ തിരഞ്ഞെടുത്തത്. ഈ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം 59 ലക്ഷത്തിൽ നിന്ന് 63 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് 5,567 കോടി രൂപയായിരിക്കും അനുവദിക്കുക.

    Also read : പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; കിസാന്‍ സമ്മാന്‍ നിധി 12-ാം ഗഡു വിതരണം ഇന്ന് മുതൽ

    കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വിദ്യാഭ്യാസ മേഖലയിൽ ഗുജറാത്തിൽ സംഭവിച്ച മാറ്റങ്ങളിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മുൻപ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല വളരെ ശോചനീയമായ അവസ്ഥയിലായിരുന്നെന്ന കാര്യവും അദ്ദേഹം ഓർമിച്ചു. 100ൽ 20 കുട്ടികളും സ്‌കൂളിൽ പോയിരുന്നില്ല. ചില കുട്ടികൾ എട്ടാം ക്ലാസിനുശേഷം പഠനം ഉപേക്ഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികളുടെ അവസ്ഥ മറ്റുള്ളവരേക്കാൾ കഷ്ടമായിരുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആദിവാസി മേഖലകളിലെ സ്കൂളുകളുടെ കുറവിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ശാസ്ത്രത്തെക്കുറിച്ച് വേണ്ട വിധത്തിൽ വിദ്യാഭ്യാസം നൽകാൻ ഒരു പദ്ധതിയും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

    Also read : 'അഴിമതിക്കാർക്കും ഭീകരർക്കും സുരക്ഷിത താവളം ഉണ്ടാകരുത്': ഇന്റർപോൾ പൊതുസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

    ഒക്‌ടോബർ 19 മുതൽ 20 വരെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായാണ് മോദി ​ഗുജറാത്തിലെത്തിയത്. സന്ദർശന വേളയിൽ 15,670 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഗുജറാത്ത് സന്ദർശനത്തിന് ശേഷം ഉത്തരാഖണ്ഡിലേക്ക് പോകുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഈ മാസം 21ന് ഉത്തരാഖണ്ഡിലെ കേദാർനാഥും ബദരീനാഥും പ്രധാനമന്ത്രി സന്ദർശിക്കും.

    First published:

    Tags: Inauguration, PM narendra modi, Teachers