നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID കാരണം ജോലി പോയി; പച്ചക്കറി വിൽപന തുടങ്ങിയ ടെക്കിക്ക് ഓഫർ ലെറ്ററുമായി സോനു സൂദ്

  COVID കാരണം ജോലി പോയി; പച്ചക്കറി വിൽപന തുടങ്ങിയ ടെക്കിക്ക് ഓഫർ ലെറ്ററുമായി സോനു സൂദ്

  ശാരദയുടെ കഥ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മഹാമാരിയുടെ സമയത്ത് കുടിയേറ്റ ജോലിക്കാർക്ക് സഹായമായ നടൻ സോനു സൂദിന്റെ ചെവിയിലും ഈ വാർത്തയെത്തി.

  ശാരദ, സോനു സൂദ്

  ശാരദ, സോനു സൂദ്

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: കോവിഡ് മഹാമാരിയെ തുടർന്ന് നിരവധി പേർക്കാണ് ജോലി നഷ്ടമായത്. കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തികമാന്ദ്യവും രാജ്യവ്യാപകമായ ലോക്ക് ഡൗണും രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമായി. സിഎൻബിസി ടിവി 18 റിപ്പോർട്ട് അനുസരിച്ച് 86 ശതമാനം ആൾക്കാരും ഭയക്കുന്നത് മഹാമാരിയുടെ കാലത്ത് തങ്ങൾക്ക് ജോലി നഷ്ടപ്പെടുമോ എന്നാണ്.

   ഹൈദരാബാദിൽ ജോലി നഷ്ടമായ 26കാരി വീണ്ടുമൊന്നും ആലോചിക്കാൻ നിന്നില്ല. പച്ചക്കറി വിൽപ്പന തുടങ്ങുകയായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ഉനാദാദി ശാരദയ്ക്കാണ് മഹാമാരിയുടെ കാലത്ത് മൾട്ടിനാഷണൽ കമ്പനിയിലെ ജോലി നഷ്ടമായത്.

   My official met her.   കടുത്ത സാമ്പത്തികപ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാൻ ശാരദ തയ്യാറായില്ല. തന്റെ കുടുംബത്തെ സഹായിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യാൻ ശാരദ തീരുമാനിച്ചു. ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് മൊത്തവ്യാപാര ചന്തയിൽ പോയി പച്ചക്കറികൾ വാങ്ങും. അതിനുശേഷം ചന്തയിലെത്തി പച്ചക്കറികൾ വിറ്റ് ഉപജീവനമാർഗം കണ്ടെത്തും. സത്യസന്ധമായ ജോലി ആയതിനാൽ പച്ചക്കറി വിൽക്കുന്നതിൽ ലജ്ജയില്ലെന്നും ശാരദ പറഞ്ഞു.

   You may also like:കോവിഡ് നിയന്ത്രണങ്ങൾ കൊലയാളിയാകുന്നു; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 കുട്ടികളെന്ന് യു.എൻ [NEWS]സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] 'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത' [NEWS]

   ശാരദയുടെ കഥ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മഹാമാരിയുടെ സമയത്ത് കുടിയേറ്റ ജോലിക്കാർക്ക് സഹായമായ നടൻ സോനു സൂദിന്റെ ചെവിയിലും ഈ വാർത്തയെത്തി. റിച്ചി ഷെൽസൺ എന്നയാൾ ട്വിറ്ററിൽ സോനു സൂദിനെ ടാഗ് ചെയ്ത് ശാരദയുടെ വിശദാംശങ്ങൾ നൽകുകയും സഹായിക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു. ഇതിന് മറുപടിയായി ശാരദയ്ക്ക് ജോലി വാഗ്ദാനം ചെയ്തുള്ള എഴുത്ത് നൽകിയെന്നായിരുന്നു സോനു സൂദ് പറഞ്ഞത്.
   Published by:Joys Joy
   First published: