നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • PUBG തലക്കുപിടിച്ചു; ഗെയിം പാർട്നറെ കെട്ടാൻ ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

    PUBG തലക്കുപിടിച്ചു; ഗെയിം പാർട്നറെ കെട്ടാൻ ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ

    കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇവർ PUBGയിൽ അകപ്പെട്ടത്. മണിക്കൂറുകളോളം ഇവർ ഗെയിമിനായി ചെലവഴിച്ചിരുന്നു. ഇതിനിടെ സ്ഥിരമായി PUBG കളിക്കുന്ന യുവാവുമായി പരിചയത്തിലായി.

    divorce

    divorce

    • News18
    • Last Updated :
    • Share this:
      ഗാന്ധിനഗർ: PUBG ഗെയിം തലയ്ക്ക് പിടിച്ച ഭാര്യ ഗെയിം പാട്നറെ വിവാഹം ചെയ്യുന്നതിനായി ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടു. ഗുജറാത്തിലാണ് സംഭവം. 18 വയസുള്ള പെണ്‍കുട്ടിയാണ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെയാണ് ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

      also read: ബൈക്ക് യാത്രികനെ പൊലീസ് ഇടിച്ച് തെറിപ്പിച്ചു, അപസ്മാരബാധിതനെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജനകീയ പൊലീസിന്‍റെ മറ്റൊരു മുഖം - വീഡിയോ

      ഗുജറാത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ ആരംഭിച്ച അഭയം 181 ഹെൽപ്പ്ലൈനിലേക്ക് വിളിച്ചാണ് പെൺകുട്ടി വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്. കോൺട്രാക്ടറായ ഭർത്താവിൽ നിന്ന് വിവാഹ മോചനം വേണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇവിടത്തെ കൗൺസിലർ പറയുന്നു.

      കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇവർ PUBGയിൽ അകപ്പെട്ടത്. മണിക്കൂറുകളോളം ഇവർ ഗെയിമിനായി ചെലവഴിച്ചിരുന്നു. ഇതിനിടെ സ്ഥിരമായി PUBG കളിക്കുന്ന യുവാവുമായി പരിചയത്തിലായി. ഇയാളെ വിവാഹം കഴിക്കണമെന്നാണ് പെൺകുട്ടി പറയുന്നത്. ഇവരെ പുനരധിവാസ കേന്ദ്രത്തിലെത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടതായി കൗൺസിലർ വ്യക്തമാക്കി. പുനരധിവാസ കേന്ദ്രത്തിൽ PUBG കളിക്കാൻ അനുവദിക്കില്ലെന്നും അതിനാൽ അങ്ങോട്ടേക്ക് പോകില്ലെന്നുമാണ് പെൺകുട്ടി പറയുന്നത്.

      PUBGയിൽ അകപ്പെട്ട കുട്ടികളെ കുറിച്ച് പരാതിപ്പെട്ടുകൊണ്ട് അമ്മമാർ വിളിക്കുന്നത് പതിവാണെന്നും എന്നാൽ PUBG കളിച്ച് വിവാഹമോചനം ആവശ്യപ്പെടുന്നത് ഇതാദ്യ സംഭവമാണെന്നും കൗൺസിലർമാർ പറയുന്നു.

      അടുത്തിടെ യുഎഇയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. PUBG കളിച്ചത് വിലക്കിയ ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി രംഗത്തെത്തിയിരുന്നു.
      First published:
      )}