ചെന്നൈ: ഓടുന്ന ട്രെയിനിന്റെ പടിയില്‍ സ്റ്റണ്ട് ചെയ്ത പത്തൊന്പതുകാരന് താഴെവീണു മരിച്ചു. പ്രസിഡന്‍സി കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥിയായ നീതിദേവ് (19) മരിച്ചത്. ട്രെയിനിന്റെ ഫുട്ട് ബോര്‍ഡിലും ജനല്ക്കമ്പിയിലും തൂങ്ങിയാണ് നീതിദേവ് അഭ്യാസം നടത്തിയത്.
കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അഭ്യാസം നടത്തുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. തിരുവളളൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ ഖേദം പ്രകടിപ്പിച്ച ദക്ഷിണ റെയില്‍വേ അധികൃതര്‍, ഈ മരണം ഒരു ഓര്‍മപ്പെടുത്തലാണെന്നും ട്രെയിനില്‍ സ്റ്റണ്ട് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
Suicide |മകന് പെണ്‍കുട്ടിയുമായി നാടുവിട്ടു; പോലീസ് റെയ്ഡും അറസ്റ്റും ഭയന്ന് അമ്മയും സഹോദരിമാരും ജീവനൊടുക്കി
ബാഗ്പത്: പോലീസ് റെയ്ഡും അറസ്റ്റും ഭയന്ന് ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ സ്ത്രീയും രണ്ട് പെണ്മക്കളും ജീവനൊടുക്കി. സ്ത്രീയുടെ മകന് ഒരു പെണ്‍കുട്ടിയുമായി നാടുവിട്ടതിനെ തുടര്‍ന്ന് വീട്ടില്‍ പോലീസ് റെയ്ഡും അറസ്റ്റും ഭയന്നാണ് കുടുംബം കൂട്ടആത്മഹത്യ ചെയ്തത്.
അനുരാധയുടെ മകന് പ്രിന്‍സ് പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മെയ് 25ന് ഭാഗ്പത് ജില്ലയിലെ ബച്ചോദ് ഗ്രാമത്തിലെത്തിയ പോലീസ് അനുരാധയുടെ വീട് റെയ്ഡ് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Also Read-Shocking | യുവതിയെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടുന്ന നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
മകനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയില്ലെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുമെന്ന് ഭയന്നാണ് അനുരാധയും പെണ്മക്കളായ പ്രീതിയും സ്വാതിയും കൂട്ട ആത്മഹത്യ ചെയ്തത്.
പോലീസെത്തിയാണ് ഇവരെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ ഇവരെ പിന്നീട് മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജ് കമല്‍ പറഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident Death, Train