ബിഹാറിൽ ലാലുവിന്റെ മക്കൾ രണ്ടുവഴിക്ക്; പുതിയ പാർട്ടിയുമായി മൂത്തമകൻ തേജ് പ്രതാപ്

ലോക്സഭ സീറ്റ് വിഭജനമാണ് സഹോദരൻമാർക്കിടയിലെ അഭിപ്രായഭിന്നത രൂക്ഷമാക്കിയത്

news18
Updated: April 1, 2019, 10:55 PM IST
ബിഹാറിൽ ലാലുവിന്റെ മക്കൾ രണ്ടുവഴിക്ക്; പുതിയ പാർട്ടിയുമായി മൂത്തമകൻ തേജ് പ്രതാപ്
തേജ് പ്രതാപ്
  • News18
  • Last Updated: April 1, 2019, 10:55 PM IST
  • Share this:
പാട്ന: ലാലു പ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് ആർജെഡി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. പിതാവിന്റെയും മാതാവിന്റെയും പേര് ചേർത്ത് ലാലുറാബറി മോർച്ചയെന്നാണ് പുതിയ പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. അഴിമതി കേസിൽ ശിക്ഷിച്ച് ലാലു ജയിലിലായപ്പോൾ പോലും നേരിടാത്ത പ്രതിസന്ധിയാണ് കുടുംബത്തിലെ പോര് ആർജെഡിയെ തള്ളി വിട്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 പാർട്ടികളിൽ മത്സരിക്കുമെന്നാണ് തേജ് പ്രതാപ് നൽകുന്ന സൂചന.

ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപ് ആർജെഡിയിൽ കലാപകൊടി ഉയർത്തിയിട്ട് നാള്‍കുറച്ചായി. ആദ്യം പാർട്ടി പദവികൾ രാജിവെച്ചു. പിന്നീട് സ്വതന്ത്രനായി മത്സരിക്കുമെന്ന ഭീഷണിമുഴക്കി. ഇതിനൊല്ലാമൊടുവിലാണ് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനം. ലാലു പ്രചാരണത്തിന് ഇല്ലാത്ത ആദ്യ ലോക്സഭാ തെരെഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അതിനിടെയുണ്ടായിട്ടുള്ള പ്രതിസന്ധി പാർട്ടിയെ പിടിച്ചുലച്ചിട്ടുണ്ട്. ലാലുവിന്റെ ഇളയമകൻ തേജസ്വി യാദവാണ് ഇപ്പോൾ ആർജെഡിയെ നയിക്കുന്നത്.

ലോക്സഭ സീറ്റ് വിഭജനമാണ് സഹോദരൻമാർക്കിടയിലെ അഭിപ്രായഭിന്നത രൂക്ഷമാക്കിയത്. അനുയായികൾക്ക് സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് പാർട്ടി പദവികൾ രാജിവെച്ച് തേജ് പ്രതാപ് ഭീഷണിയുയർത്തിയെങ്കിലും തേജസ്വി പട്ടിക പ്രഖ്യാപിച്ചു. വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കെ ഭാര്യപിതാവ് ചന്ദ്ര റായിക്ക് സീറ്റ് നൽകിയതാണ് തേജ് പ്രതാപിനെ ഏറ്റവും ചൊടിപ്പിച്ചത്. ഭാര്യ പിതാവിന് സീറ്റ് നൽകരുതെന്ന് തേജ് പ്രതാപ് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. സരണിൽ മണ്ഡ‍ലത്തിൽ ആർജെഡി സ്ഥാനാർത്ഥിയായ ഭാര്യാപിതാവിനെതിരെ സ്വന്തന്ത്രനായി മത്സരിക്കുമെന്നും തേജ് പ്രതാപ് പ്രഖ്യാപിച്ചു. ഇതിനായിട്ടാണ് ലാലുറാബറി മോർച്ചയെന്ന പുതിയ പാർട്ടി രൂപീകരിച്ചതും.

നേരത്തെ ലുപ്രസാദ് യാദവ് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ തേജസ്വി യാദവിനാണ് പാര്‍ട്ടിയുടെ പ്രധാന പദവികള്‍ നല്‍കിയിരിക്കുന്നത്. നിയമസഭാ പ്രതിപക്ഷനേതാവും തേജസ്വിയാണ്. തേജസ്വിക്ക് മാത്രം പരിഗണന്ന നൽകുന്നതിൽ തേജ്പ്രതാപിന് അസന്തുഷ്ടി ഉണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തേജ് പ്രതാപിനെ അനുനയിപ്പിക്കാൻ ലാലുവും ഭാര്യ റാബറി ദേവിയും ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.

First published: April 1, 2019, 10:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading