• HOME
 • »
 • NEWS
 • »
 • india
 • »
 • Tejashwi Yadav | ഭൂമി കുംഭകോണക്കേസിൽ തേജസ്വി അറസ്റ്റിലായേക്കുമെന്ന് സിബിഐ; നിർണായക തെളിവായി ഹാർഡ് ഡിസ്ക്

Tejashwi Yadav | ഭൂമി കുംഭകോണക്കേസിൽ തേജസ്വി അറസ്റ്റിലായേക്കുമെന്ന് സിബിഐ; നിർണായക തെളിവായി ഹാർഡ് ഡിസ്ക്

സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ ഭൂമി കൈക്കലാക്കിയതിന് പിന്നാലെ ഭൂമിയുടെ ഏകീകരണം നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

 • Share this:
  മനോജ് ​ഗുപ്ത

  ബീഹാറിലെ ഭൂമി കുംഭകോണക്കേസ് (land-for-jobs scam) ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായി ഉയർന്നേക്കുമെന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (Central Bureau of Investigation (CBI)). ലാലു പ്രസാദ് യാദവ് (Lalu Prasad Yadav) ഒന്നാം യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് ക്രമക്കേട് നടന്നത്. ജോലിക്കായി ഭൂമി നൽകിയെന്ന് ആരോപിക്കപ്പെടുന്ന 1,458 ഉദ്യോഗാർത്ഥികളുടെ പേരടങ്ങിയ ഹാർഡ് ഡിസ്ക് സിബിഐയുടെ കൈവശമുണ്ടെന്ന് ഉദ്യോ​ഗസ്ഥർ സിഎൻഎൻ ന്യൂസ് 18 നോട് പറഞ്ഞു. ലാലു പ്രസാദിന്റെ മകനും ഇപ്പോൾ ബിഹാറിലെ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ കയ്യിലുണ്ടായിരുന്ന ഹാർഡ് ഡിസ്ക് കഴിഞ്ഞ മാസം സിബിഐ നടത്തിയ റെയ്ഡിനിടെയാണ് പിടിച്ചെടുത്തത്.

  സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ ഭൂമി കൈക്കലാക്കിയതിന് പിന്നാലെ ഭൂമിയുടെ ഏകീകരണം നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. 1,458 പേരിൽ ഏകദേശം 16 പേരുടെ കേസുകൾ സിബിഐ ഇതിനകം പരിശോധിച്ചിട്ടുണ്ട്. സാക്ഷി മൊഴി പ്രകാരം, തെറ്റായ വിവരങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിൽ റിക്രൂട്ട്‌ ചെയ്ത ഈ ഉദ്യോഗാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സിബിഐ ഉടൻ റെയിൽവേയ്ക്ക് കത്തെഴുതുമെന്നാണ് സൂചനകൾ.

  സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ ജീവനക്കാരുടെ അനാസ്ഥ പരിശോധിക്കുമെന്നും തേജസ്വി യാദവിനെതിരായ തെളിവുകൾ ശക്തമായതിനാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു.

  read also : അഞ്ച് ഫോണുകളിൽ മാൽവെയർ: കാരണം പെഗാസസ് ആണെന്നതിന് തെളിവില്ലെന്ന് സുപ്രീംകോടതി

  2004 മുതൽ 2009 വരെ, ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, തന്റെ കുടുംബാംഗങ്ങളുടെ പേരിൽ ഭൂസ്വത്ത് സമ്പാദിച്ചതായും വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായും സിബിഐ പറയുന്നു. റെയിൽവേയുടെ വിവിധ സോണുകളിൽ ഗ്രൂപ്പ് ഡി തസ്തികകളിലേക്കായിരുന്നു നിയമനം. പാട്‌ന നിവാസികളായ പകരക്കാരെയോ, അല്ലെങ്കിൽ ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളുടെയോ പേരിൽ ഭൂമി സ്വന്തമാക്കിയതായി സിബിഐ എഫ്‌ഐആറിൽ ആരോപിച്ചു.

  see also : ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് കനത്ത തിരിച്ചടി; നിയമസഭാംഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  ''പാട്‌നയിൽ സ്ഥിതി ചെയ്യുന്ന 1,05,292 ചതുരശ്ര അടി ഭൂമി ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങൾ സ്വന്തമാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. ഭൂമി കൈമാറ്റം നടന്ന മിക്ക കേസുകളിലും, പണം നേരിട്ടു നൽകിയാണ് ഇടപാടുകൾ നടന്നത്. ഈ ഭൂസ്വത്തുക്കളുടെ നിലവിലെ മൂല്യം ഏകദേശം 4.39 കോടി രൂപയാണ്'', സിബിഐ കൂട്ടിച്ചേർത്തു.

  ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ലാലുവിനെതിരായ പുതിയ അഴിമതി കേസ് ഉയർന്നു വന്നത്.
  Published by:Amal Surendran
  First published: