• HOME
  • »
  • NEWS
  • »
  • india
  • »
  • T Raja Singh| പ്രവാചക നിന്ദ: അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ ബിജെപി എംഎൽഎയ്ക്ക് ജാമ്യം

T Raja Singh| പ്രവാചക നിന്ദ: അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ ബിജെപി എംഎൽഎയ്ക്ക് ജാമ്യം

രാജാ സിംഗിനെതിരെ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹൈദരാബാദിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

(PTI/File)

(PTI/File)

  • Last Updated :
  • Share this:
    ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായ ബിജെപി എംഎൽഎ രാജ സിംഗിന് (T Raja Singh)മണിക്കൂറുകൾക്കുള്ളിൽ കോടതി ജാമ്യം അനുവദിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 41 പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎയെ വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്.

    തിങ്കളാഴ്ച്ച പുറത്തുവിട്ട വീഡിയോയിലാണ് രാജ സിംഗ് പ്രവാചകനെതിരെ പരാമർശങ്ങൾ നടത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് ഹൈദരാബാദിൽ സ്റ്റാൻഡ‍് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖി പരിപാടി അവതരിപ്പിച്ചിരുന്നു. മുനവ്വർ ഫാറൂഖിക്കെതിരെ വീഡിയോയിൽ സിംഗ് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ വീഡിയോയിൽ ഇസ്ലാമിനെതിരെയും സിംഗ് പരാമർശിച്ചു.
    Also Read- 'പാകിസ്ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ' മൂന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥരെ പുറത്താക്കി

    രാജാ സിംഗിനെതിരെ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹൈദരാബാദിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. തു‌ടർന്നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത്, മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ, ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കുക തുടങ്ങിയ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.
    Also Read- 'പ്രവാചക നിന്ദ'; തെലങ്കാനയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ

    അതേസമയം, വിവാദ പരാമർശങ്ങളെ തുടർന്ന് രാജാ സിംഗിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.

    നേരത്തേയും വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് രാജാ സിംഗ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്യാത്ത 'രാജ്യദ്രോഹികൾക്ക്' തെരഞ്ഞെടുപ്പിന് ശേഷം പ്രത്യാഘാതമുണ്ടാകുമെന്ന രാജാ സിംഗിന്റെ പരാമർശം വിവാദമായിരുന്നു.
    Published by:Naseeba TC
    First published: