• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഹാസഖ്യം പരാജയപ്പെടും: തെലങ്കാന കെസിആർ തന്നെ ഭരിക്കുമെന്ന് എക്സിറ്റ് പോൾ

news18india
Updated: December 7, 2018, 7:26 PM IST
മഹാസഖ്യം പരാജയപ്പെടും: തെലങ്കാന കെസിആർ തന്നെ ഭരിക്കുമെന്ന് എക്സിറ്റ് പോൾ
news18india
Updated: December 7, 2018, 7:26 PM IST
ഹൈദരാബാദ്: കോൺഗ്രസും തെലുഗുദേശം പാർട്ടിയും ആഞ്ഞുപിടിച്ചിട്ടും തെലങ്കാന രാഷ്ട്ര സമിതിയെ തൊടാൻ കഴിഞ്ഞിട്ടില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ടൈംസ് നൗ - സിഎൻഎക്സ് സർവ്വേയിലും ജൻ കി ബാത് സർവ്വേയിലും ടി ആർ എസ് തെലങ്കാനയിൽ ഭരണം നിലനിർത്തുമെന്ന് പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തെലുഗു ദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും കൈ കൊടുത്ത് ഒരുമിച്ച് എതിർചേരിയിൽ നിന്നെങ്കിലും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ കസേരയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.

തെലങ്കാന (ആകെ സീറ്റ് - 119)

ടൈംസ് നൗ - സിഎൻഎക്സ്: ടി ആർ എസ്: 66, കോൺഗ്രസ്+: 37, ബിജെപി: 7, മറ്റുള്ളവർ: 2 (ഭൂരിപക്ഷത്തിനു വേണ്ടത്: 60)
Loading...

ജൻ കി ബാത്: ടി ആർ എസ്: 50-65, കോൺഗ്രസ്: 38-52, ബി ജെ പി: 4-7 , മറ്റുള്ളവർ: 8-14

ആകെയുള്ള 119 സീറ്റിൽ വ്യക്തമായ ഭൂരിപക്ഷം ടി ആർ എസ് നേടുമെന്ന് തന്നെയാണ് തെലങ്കാനയിൽ നിന്നുള്ള എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. തെലങ്കാനയിലെ വോട്ടെടുപ്പ് ഇന്നാണ് പൂർത്തിയായത്. ടി ആർ എസും ബി ജെ പിയും ഒറ്റയ്ക്ക് തെലങ്കാനയിൽ മത്സരിച്ചപ്പോൾ കോൺഗ്രസ് ടിഡിപി, ടി ജെ എസ്, സി പി ഐ എന്നീ പാർട്ടികൾക്ക് ഒപ്പം ചേർന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ആകെ 1, 821 സ്ഥാനാർത്ഥികളാണ് തെലങ്കാനയിൽ മത്സരിച്ചത്.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍