• HOME
  • »
  • NEWS
  • »
  • india
  • »
  • No exams in Telengana | പരീക്ഷയില്ല; തെലങ്കാനയിൽ പത്താംക്ലാസ് വിദ്യാർത്ഥികളെ ജയിപ്പിക്കാൻ സർക്കാർ തീരുമാനം

No exams in Telengana | പരീക്ഷയില്ല; തെലങ്കാനയിൽ പത്താംക്ലാസ് വിദ്യാർത്ഥികളെ ജയിപ്പിക്കാൻ സർക്കാർ തീരുമാനം

അതേസമയം, ബിരുദ - ബിരുദാനന്തര പരീക്ഷയുടെ കാര്യം വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ഹൈദരാബാദ്: പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

    ഇന്റേണൽ അസെസ്മെന്റിൽ ലഭിച്ച ഗ്രേഡുകൾ കണക്കാക്കി വിജയിപ്പിക്കാനാണ് തീരുമാനം. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 5.34 ലക്ഷം വിദ്യാർത്ഥികൾ ഇത്തവണ പത്താം ക്ലാസിൽ നിന്ന് വിജയിക്കും. ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

    You may also like:മലപ്പുറത്തെക്കുറിച്ച് പറഞ്ഞത് കേരളത്തിലെ മന്ത്രി നൽകിയ വിവരമനുസരിച്ച് [NEWS]മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല‍ [NEWS] കോവിഡ‍് മുക്തമായി ന്യൂസിലന്റ്; സന്തോഷത്താൽ നൃത്തം ചെയ്തെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെൻ [NEWS]

    അതേസമയം, ബിരുദ - ബിരുദാനന്തര പരീക്ഷയുടെ കാര്യം വരും ദിവസങ്ങളിൽ തീരുമാനിക്കുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ, ജിഎച്ച്എംസി പരിധിയിൽ ഒഴികെ പരീക്ഷ നടത്താമെന്ന് സംസ്ഥാന ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ തീരുമാനം.

    Published by:Joys Joy
    First published: