• HOME
  • »
  • NEWS
  • »
  • india
  • »
  • 'രാഹുൽ ഗാന്ധി പാർട്ടിയെ പതനത്തിലേക്ക് നയിച്ചു'; തെലങ്കാന നേതാവ് കോൺഗ്രസ് വിട്ടു

'രാഹുൽ ഗാന്ധി പാർട്ടിയെ പതനത്തിലേക്ക് നയിച്ചു'; തെലങ്കാന നേതാവ് കോൺഗ്രസ് വിട്ടു

കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്നും രാഹുൽ ഗാന്ധിയ്ക്ക് മുതിർന്ന് നേതാക്കളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലെന്നും എംഎ ഖാൻ

  • Last Updated :
  • Share this:
    ഹൈദരാബാദ്: കോണ്‍ഗ്രസിൽ നിന്ന് ഒരു നേതാവ് കൂടി രാജിവെച്ചു. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാനാണ് കോണ്‍ഗ്രസിൽ നിന്ന് രാജി വെച്ചത്. രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി. രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് കത്തിൽ നടത്തിയിരിക്കുന്നത്.

    രാഹുൽ വൈസ് പ്രസിഡന്റായതിന് ശേഷം കോൺഗ്രസ് താഴേക്ക് പോയെന്നും പാർട്ടിയുടെ പതനത്തിന് കാരണം രാഹുൽ ഗാന്ധിയാണെന്നും ഖാൻ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്ന് കത്തില്‍ പറയുന്നു. പാർട്ടിയെ ശക്തിപ്പെടുത്തിയ മുതിർന്ന നേതാക്കളെല്ലാം പിന്മാറിയെന്നും രാഹുൽ ഗാന്ധിയ്ക്ക് മുതിർന്ന് നേതാക്കളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലെന്നും ഖാൻ വിമർശിച്ചു.



    ജി 23 നേതാക്കളുടെ നിര്‍ദേശങ്ങളെ വിമത സ്വരമായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറയുന്നു.

    കഴിഞ്ഞദിവസം മുതിർന്ന് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. സംഘടനയിൽ അഴിച്ചുപണി നടക്കുന്നില്ലെന്നും നേതൃകാര്യങ്ങളിൽ സോണിയക്ക് ഒരു റോളുമില്ലെന്നും ഗുലാം നബി ആസാദ് തൻെറ രാജിക്കത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. രാഹുലിൻെറ സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രൈവറ്റ് സെക്രട്ടറിമാർക്കും പോലും പാർട്ടിയിൽ മുതിർന്ന നേതാക്കളേക്കാൾ വലിയ റോളുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

    Also Read-Congress | കോൺഗ്രസിന് പുറത്തേക്ക് പ്രമുഖനേതാക്കളുടെ ഒഴുക്ക്: അടുത്ത കാലത്ത് പോയവരിൽ പുതുതലമുറയും

    ലോക്‌സഭാ തിരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമീപ വർഷങ്ങളിൽ കാഴ്ച വെയ്ക്കുന്ന മോശം പ്രകടനങ്ങൾക്കിടെ, യുവനേതാക്കളും മറ്റ് പ്രമുഖ നേതാക്കളും കൂട്ടത്തോടെ രാജി വെയ്ക്കുന്നത് കോൺ​ഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഈ വര്‍ഷം ഏഴ് മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയത്.
    Published by:Jayesh Krishnan
    First published: