നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ശശി തരൂരിന് എതിരെ 'കഴുത' പരാമര്‍ശം; മാപ്പു പറഞ്ഞ് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍

  ശശി തരൂരിന് എതിരെ 'കഴുത' പരാമര്‍ശം; മാപ്പു പറഞ്ഞ് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍

  പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് റെഡ്ഡിയുടെ വിശദീകരണം.

  shashi tharoor

  shashi tharoor

  • Share this:
   ന്യൂഡല്‍ഹി: മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റംഗവുമായ ശശി തരൂരിനെ 'കഴുത'യെന്ന് വിളിച്ചതിന് തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ത് ഖേദം പ്രകടിപ്പിച്ചു. റെഡ്ഡി തന്നെ വിളിച്ചിരുന്നുവെന്നും ക്ഷമാപണം നടത്തിയെന്നും തൂരൂര്‍ വ്യക്തമാക്കി.

   ദൗര്‍ഭാഗ്യകരമായ പ്രശ്‌നം അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

   പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നാണ് റെഡ്ഡിയുടെ വിശദീകരണം. തെലങ്കാന ഐടി വകുപ്പ് മന്ത്രി കെടി രാമറാവുവിനെ പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയതാണ് പിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്.

   Also Read-തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച; മുസ്ലീങ്ങളോടുള്ള നയം മാറ്റാൻ TRS

   അനയാസം ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയും എന്നതുകൊണ്ട് ഒരാള്‍ അറിവുള്ള ആളാണെന്ന് കരുതാനാവില്ലെന്ന് റെഡ്ഡി പറഞ്ഞിരുന്നു. എന്നാല്‍ തരൂരിനോട് നേരിട്ട് സംസാരിച്ചുവെന്നും തന്റെ പരാമര്‍ശം സഹപ്രവര്‍ത്തകനെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

   Narendra Modi Birthday| പ്രധാനമന്ത്രിക്ക് ഇന്ന് സപ്തതി; ജന്മദിനം വിപുലമായി ആഘോഷിക്കാൻ ബിജെപി

   പൗരാണിക ഇന്ത്യയിലെ വിശ്വാസമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നു സപ്തതിയാണ്. 70 വര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കി എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തിലേക്കു കടക്കുമ്പോഴാണ് വേദകാലത്തെ കണക്കില്‍ സപ്തതി. രാഷ്ട്രീയ സ്വയം സേവകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ വരവിന്റെ ഇരുപതാം വാര്‍ഷികവും ഇതേസമയത്താണ് കടന്നുവരുന്നത്.

   സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനനം. മില്ലേനിയം കുട്ടികളെ സാക്ഷിയാക്കി മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു പ്രവേശനം. ഇന്ത്യ ഇതുവരെ കണ്ട പ്രധാനമന്ത്രിമാരില്‍ നിന്നെല്ലാം നരേന്ദ്ര ദാമോദര്‍ ദാസ് മോദി വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. 1950 സെപ്റ്റംബര്‍ 17നാണ് ജനനം. സ്വാതന്ത്ര്യം നേടി പരമാധികാര റിപ്പബ്ലിക് ആയ ഇന്ത്യയില്‍ ജനിച്ച ഒരാള്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നത് മാത്രമായിരുന്നില്ല പ്രത്യേകത. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രവര്‍ത്തകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നരേന്ദ്രമോദി കടന്നു വരുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു. 2001 ഒക്ടോബര്‍ ഏഴിന് ഒരു പഞ്ചായത്ത് അംഗം പോലും ആകാതെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനം -

   ആ വരവു തന്നെ പലതുകൊണ്ടും ഒരു ഭൂകമ്പമായിരുന്നു. ഗുജറാത്ത് ഭൂകമ്പത്തിനൊപ്പം പ്രതിച്ഛായയും തകര്‍ന്നടിഞ്ഞ കേശുഭായി പട്ടേലിന് പകരക്കാരനായി വാജ്‌പേയി കണ്ടെത്തിയ കര്‍ക്കശക്കാരന്‍. ഗുജറാത്തിനും ഡല്‍ഹിക്കും വെളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുപോലും അത്ര സുപരിചിതനല്ലാത്തയാള്‍. അമേരിക്കയിലേക്കും യൂറോപ്പിലേക്കും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യവസായം നടത്താന്‍ പോയിരുന്ന ഗുജറാത്തി കോടീശ്വരന്മാരെ മടക്കി വിളിച്ചു തുടങ്ങിയതാണ് ആ വേറിട്ട വഴിയിലെ സഞ്ചാരം. വാജ്‌പേയ് സര്‍ക്കാര്‍ തുടര്‍ഭരണമില്ലാതെ കേന്ദ്രത്തില്‍ വീണപ്പോഴും ഗുജറാത്തില്‍ മോദിക്ക് ബദല്‍ ഇല്ലായിരുന്നു.

   വാജ്‌പേയി മാത്രമായിരുന്നില്ല അപ്പോള്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. രാജ്യമെങ്ങും രഥയാത്ര നടത്തി ബിജെപിക്ക് അടിത്തറയുണ്ടാക്കിയ എല്‍ കെ അദ്വാനി ഉണ്ടായിരുന്നു. തന്ത്രജ്ഞനായ മുരളീ മനോഹര്‍ ജോഷിയും തീപ്പൊരിയായ ഉമാഭാരതിയും ഉണ്ടായിരുന്നു. ഇവരൊക്കെ കാഴ്ചക്കാരായി നില്‍ക്കെയാണ് 2014ന്റെ നായകനായത്. പിന്നെ അഞ്ചാണ്ടിനു ശേഷം ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനും ഇതുവരെ കിട്ടിയിട്ടില്ലാത്ത സമ്പൂര്‍ണ തുടര്‍ഭരണം.

   2021ലെ പിറന്നാള്‍ ദിനത്തിലും ചിത്രം മാറുന്നില്ല. വിവാദങ്ങളും വിമര്‍ശനങ്ങളും ദിവസവുമെന്നതുപോലെ ഉയരുന്നുണ്ടെങ്കിലും നരേന്ദ്രമോദിക്കു ബദലായി പ്രതിപക്ഷത്തു മാത്രമല്ല, ബിജെപിയിലും ഇനിയും ആരും ഉയര്‍ന്നുവന്നിട്ടില്ല.
   Published by:Jayesh Krishnan
   First published:
   )}