• HOME
 • »
 • NEWS
 • »
 • india
 • »
 • ഡ്രോൺ ഉപയോഗിച്ച് മരുന്നുകളും കോവിഡ് വാക്സിനുകളും വിതരണം ചെയ്യാനൊരുങ്ങി തെലങ്കാന

ഡ്രോൺ ഉപയോഗിച്ച് മരുന്നുകളും കോവിഡ് വാക്സിനുകളും വിതരണം ചെയ്യാനൊരുങ്ങി തെലങ്കാന

ഭൂമിയില്‍ നിന്നും 500 മുതല്‍ 700 മീറ്റര്‍ വരെ ദൂരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അവയെ നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു.

 • Last Updated :
 • Share this:
  തെലങ്കാന സര്‍ക്കാര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നുകളും വാക്‌സിനുകളും വിതരണം ചെയ്യുന്ന 'മെഡിസിന്‍ ഫ്രം ദി സ്‌കൈ' പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 10 വരെ ട്രയല്‍ ഫ്‌ലൈറ്റുകള്‍ വികാരാബാദില്‍ (ഹൈദരാബാദ്) നടക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

  ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ് (ബിവിഎല്‍ഒഎസ്) എന്ന പദ്ധതി പ്രകാരം കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഡ്രോണ്‍ ഫ്‌ലൈറ്റുകളുടെ പരീക്ഷണങ്ങള്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇത് തെലങ്കാന മാറും. BVLOS ഡ്രോണ്‍ ഫ്‌ലൈറ്റുകള്‍ കണ്ണുകൊണ്ട് കാണാന്‍ കഴിയുന്നതിനും 500-700 മീറ്ററിനപ്പുറം അല്ലെങ്കില്‍ നമ്മുടെ കാഴ്ച്ചയുടെ പരിധിക്കപ്പുറത്തേക്ക് പോകാന്‍ കഴിവുള്ളവയാണ്.

  സ്‌കൈ എയര്‍ പദ്ധതി എന്നത് ഈ പ്രോജക്ടിനുവേണ്ടിയുള്ള ഒരു കൂട്ടായ്മയുടെ ഭാഗമാണ്. ഈ പരീക്ഷണങ്ങള്‍ നടത്താന്‍ വേണ്ടിയുള്ള ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള ഡെലിവറിയും ഡ്രോണ്‍ ഫ്‌ലൈറ്റുകളും നല്‍കാന്‍ ഇവര്‍ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസുമായി കൈകോര്‍ത്തിരിക്കുന്നു. ഡ്രോണ്‍ അധിഷ്ഠിത ലോജിസ്റ്റിക് ഗതാഗതത്തിനായി എന്‍ഡ്-ടു-എന്‍ഡ് എക്കോസിസ്റ്റത്തിനായിട്ടാണ് സ്‌കൈ എയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഡിസിന്‍ ഫ്രം ദി സ്‌കൈ (MFTS) പദ്ധതിയുടെ ആദ്യ രണ്ട് ദിവസത്തെ പരീക്ഷണങ്ങളില്‍ ഡ്രോണുകള്‍ കാഴ്ചയുടെ ദൃശ്യ തലത്തില്‍ പറക്കുന്നതായിരിക്കും. ഭൂമിയില്‍ നിന്നും 500 മുതല്‍ 700 മീറ്റര്‍ വരെ ദൂരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അവയെ നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു.

  സെപ്റ്റംബര്‍ 11 മുതല്‍, BVLOS ഡ്രോണ്‍ ഫ്‌ലൈറ്റുകള്‍ 9-10 കിലോമീറ്റര്‍ ദൂരത്തേക്ക് പറക്കുന്നതാണ്. ഈ ഡ്രോണ്‍ ഫ്‌ലൈറ്റുകള്‍ വാക്‌സിന്‍, മെഡിക്കല്‍ സാമ്പിളുകള്‍, മറ്റ് ആരോഗ്യ പരിപാലന വസ്തുക്കള്‍ എന്നിവയും വഹിച്ചാണ് ഗതാഗതം നടത്തുന്നതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

  'തെലങ്കാന സര്‍ക്കാരുമായി ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ആദ്യത്തെ തത്സമയ പ്രകടന പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറായ പ്രമുഖ സ്ഥാപനങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം ഞങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നു. യഥാര്‍ത്ഥ വാക്‌സിനുകളും മരുന്നുകളും വഹിച്ച് പറക്കുന്ന ഇവ തത്സമയമാണ് വിതരണം നടത്തുന്നത്,' സ്‌കൈ എയര്‍ മൊബിലിറ്റി സഹസ്ഥാപകന്‍ സ്വപ്നക് ജക്കംപുണ്ടി പറഞ്ഞു. 'ദീര്‍ഘകാലമായി ഈ മേഖലയില്‍ തടസ്സം നില്‍ക്കുന്ന പ്രധാന ഘടകങ്ങള്‍ എല്ലാംതന്നെ മാറുകയും ഇപ്പോള്‍ ഇത് വികസനത്തിന് അനുകൂലമായി മാറിയിരിക്കുകയും ചെയ്തിരിക്കുന്നു, ഡ്രോണ്‍ വഴിയുള്ള ഡെലിവറി ഒരു 'ഗെയിം-ചേഞ്ചര്‍' ആയിരിക്കും,' അദ്ദേഹം പറഞ്ഞു.

  'സുപ്രധാന മെഡിക്കല്‍ സാമഗ്രികള്‍ തല്‍ക്ഷണം ലഭിക്കാന്‍ സഹായിക്കുന്നതിലൂടെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ പരിവര്‍ത്തനത്തിനുള്ള ഞങ്ങളുടെ നിരന്തരമായുള്ള ശ്രമങ്ങള്‍ക്ക് ഈ നീക്കം ഊര്‍ജ്ജം പകരുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ''ഇന്ത്യ 100 ശതമാനം വാക്‌സിനേഷന്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, നിലവിലെ സാഹചര്യമനുസരിച്ച് വാക്‌സിനുകള്‍ എല്ലാവരിലും പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലെ താഴേക്കിടയിലുള്ളവരിലേക്ക് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ എത്തിച്ചേരേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്,' ബ്ലൂ ഡാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ബാല്‍ഫോര്‍ മാനുവല്‍ പറഞ്ഞു. 'ഡ്രോണുകള്‍ വഴി പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്ന ഈ രീതി ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യത്തെ ചവിട്ടുപടിയായിരിക്കും.'

  സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്ററസ്റ്റ് അനുസരിച്ച്, സ്‌കൈ എയറിന് രണ്ട് സര്‍ട്ടിഫൈഡ് പൈലറ്റുമാര്‍ ഉണ്ടായിരിക്കുമെന്നും പദ്ധതി സമയത്ത് BVLOS പരീക്ഷണങ്ങള്‍ക്കായി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും സര്‍ക്കാര്‍ തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.
  Published by:Jayashankar AV
  First published: