• HOME
 • »
 • NEWS
 • »
 • india
 • »
 • Online class| തെലങ്കാനയിൽ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കുന്നു; പ്രൈമറി വിദ്യാർഥികളും സ്കൂളിലേക്ക്

Online class| തെലങ്കാനയിൽ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കുന്നു; പ്രൈമറി വിദ്യാർഥികളും സ്കൂളിലേക്ക്

പുതിയ നിർദ്ദേശം അനുസരിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളുകളിലെത്തി ക്ലാസുകളിൽ പങ്കെടുക്കുകയല്ലാതെ വേറെ വഴിയില്ല

 (Representational Image)

(Representational Image)

 • Last Updated :
 • Share this:
  ഹൈദരാബാദിലെയും(Hyderabad) തെലങ്കാനയുടെ(Telangana) മറ്റ് ഭാഗങ്ങളിലെയും പല സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ(Online Class) അവസാനിപ്പിക്കാനും ദസറയോട് (Dussehra 2021 )അനുബന്ധിച്ച അവധിയ്ക്ക് ശേഷം വീണ്ടും ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കാനും പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. കോവിഡ് -19(Covid 19) നെതിരെ പ്രതിരോധ കുത്തിവയ്പ് (Covid 19 Vaccine) ലഭിക്കാത്ത പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും പുതിയ തീരുമാനം ബാധകമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

  പുതിയ നിർദ്ദേശം അനുസരിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളുകളിലെത്തി ക്ലാസുകളിൽ പങ്കെടുക്കുകയല്ലാതെ വേറെ വഴിയില്ല. കോവിഡ് -19 സാഹചര്യം മെച്ചപ്പെടുന്നതിനാൽ കൂടുതൽ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

  എന്നാൽ ഇക്കാര്യത്തിൽ സ്കൂളുകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയില്ല. ഇതിന് രക്ഷാകർത്താക്കളുടെ സമ്മതവും പ്രാദേശിക അധികാരികളുടെ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുമാണ്. വീണ്ടും തുറക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിബന്ധനകൾ കർശനമായി പാലിക്കേണ്ടതുണ്ട്. വിദ്യാർത്ഥികളും അധ്യാപകരും എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

  തെലങ്കാന ഹൈക്കോടതി ബുധനാഴ്ച, എല്ലാ റെസിഡൻഷ്യൽ സ്കൂളുകളും വീണ്ടും തുറക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് ഫിസിക്കൽ, ഹൈബ്രിഡ് മോഡ് ക്ലാസുകൾ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് എ രാജശേഖർ റെഡ്ഡി എന്നിവരടങ്ങിയ രണ്ട് ജഡ്ജിമാരുടെ പാനൽ, സർക്കാർ നിയന്ത്രണത്തിലുള്ള റെസിഡൻഷ്യൽ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള സർക്കാരിന്റെ അപേക്ഷ നിരസിച്ച മുൻ ഉത്തരവ് പരിഷ്കരിച്ചു.

  Also Read-Pigeons for robbery| ബാല്‍ക്കണികളില്‍ പ്രാവ് വന്നിരിക്കാറുണ്ടോ? മോഷണ സൂചനയാകാം!

  തെലങ്കാന ടുഡേ റിപ്പോർട്ട് പ്രകാരം, റെസിഡൻഷ്യൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായി കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ വലിയതോതിൽ പാലിച്ചതായി പാനൽ കണ്ടെത്തി. വിദ്യാർത്ഥികളുടെ സുരക്ഷ, ആരോഗ്യം, ശുചിത്വം എന്നിവ കണക്കിലെടുത്ത് ക്ലാസുകൾ പുനരാരംഭിക്കുന്നതിന് റെസിഡൻഷ്യൽ സ്കൂളുകൾ അവരുടെ സ്ഥാപനങ്ങളിൽ തൃപ്തികരമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പാനൽ പറഞ്ഞു.
  Also Read-Truth Social|ട്വിറ്ററും ഫേസ്ബുക്കും വിലക്കി; സ്വന്തം പ്ലാറ്റ്ഫോമുമായി ഡൊണാള്‍ഡ് ട്രംപ്

  അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഹൈദരാബാദിലെ 69 ശതമാനം രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ തയ്യാറാണെന്ന് കണ്ടെത്തിയിരുന്നു. എഡ്‌ടെക് കമ്പനിയായ ലീഡ് നടത്തിയ സർവേ, നഗരങ്ങളിൽ 74 ശതമാനം രക്ഷിതാക്കളും വിദ്യാർത്ഥികളെ സ്കൂളുകളിൽ അയയ്ക്കാൻ തയ്യാറാണെന്ന് കണ്ടെത്തി. ഈ സർവേയെ തുടർന്ന് തെലുങ്കാനയിൽ വളരെ വേഗം തന്നെ റെസിഡന്റിൽ സ്‌കൂളുകൾ തുറക്കുന്നത് ജനങ്ങളുടെയും ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഓൺലൈൻ ക്ലാസുകളുടെ പോരായ്മകൾ ഉയർത്തിക്കാണിക്കുന്ന വെല്ലുവിളികൾ വരും തലമുറയുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് എത്രയും വേഗം ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിലെത്തിയത്.കേരളത്തിലുംസ്‌കൂൾ തുറക്കുന്നതിന് പുതിയ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.
  Published by:Naseeba TC
  First published: