• HOME
  • »
  • NEWS
  • »
  • india
  • »
  • വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധിയിൽ 5ജി ബേസ് സ്റ്റേഷനുകൾ നിർമ്മിക്കരുത്; ടെലികോം കമ്പനികൾക്ക് നിർദേശം

വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ പരിധിയിൽ 5ജി ബേസ് സ്റ്റേഷനുകൾ നിർമ്മിക്കരുത്; ടെലികോം കമ്പനികൾക്ക് നിർദേശം

സി-ബാൻഡ് 5Gയ്ക്ക് വിമാനത്തിന്റെ റേഡിയോ (റഡാർ) ആൾട്ടിമീറ്ററുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും

  • Share this:

    വിമാനത്താവളങ്ങളുടെ 2.1 കിലോ മീറ്റർ പരിധിയിൽ സി-ബാൻഡ് 5ജി ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്ന് ടെലികോം കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നിവർക്ക് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പാണ് (ഡിഒടി) കത്തയച്ചത്. സി-ബാൻഡ് 5Gയ്ക്ക് വിമാനത്തിന്റെ റേഡിയോ (റഡാർ) ആൾട്ടിമീറ്ററുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിംഗ് നടത്തുമ്പോഴും പർവതങ്ങളിലും മറ്റും ഇടിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നത് ആൾട്ടിമീറ്ററുകളാണ്.

    വിമാനത്താവളങ്ങളുടെ റൺവേയുടെ രണ്ടറ്റങ്ങളിൽ നിന്നും 2100 മീറ്ററും, റൺവേയുടെ മധ്യരേഖയിൽ നിന്ന് 910 മീറ്ററും ദൂരത്തിൽ 3,300-3,670 MHzലുള്ള 5ജി ബേസ് സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്നാണ് കത്തിൽ നിർദ്ദേശിച്ചിക്കുന്നത്. വിമാനത്താവളത്തിന് സമീപം 540 മീറ്റർ ചുറ്റളവിൽ സ്ഥാപിച്ചിട്ടുള്ള ബേസ് സ്റ്റേഷൻ, നോഡൽ അല്ലെങ്കിൽ റിപ്പീറ്ററിന്റെ പരമാവധി പവർ 3,300-3,670 MHz പരിധിയിൽ 58 dBm/ MHz ആയി പരിമിതപ്പെടുത്താനും മന്ത്രാലയം നിർദ്ദേശം നൽകി.

    Also read: ചരിത്രം രചിച്ച് അഗ്നിപഥ് പദ്ധതി; 341 വനിതാ നാവികര്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമാകും

    നാഗ്പൂർ, ബെംഗളൂരു, ന്യൂഡൽഹി, ഗുവാഹത്തി, പൂനെ വിമാനത്താവളങ്ങളിൽ എയർടെല്ലും, ഡൽഹി-എൻസിആർ മേഖലയിൽ ജിയോയും 5ജി ബേസ് സ്റ്റേഷനുകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്രാലയം ബഫർ സോണുകളുടെ രേഖാചിത്രവും ടെലികോം കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. വിമാനങ്ങളുടെ പ്രവർത്തനത്തിനുള്ള സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് വിമാനത്താവള പ്രദേശങ്ങളിലും പരിസരങ്ങളിലും സി-ബാൻഡ് 5G സ്പെക്ട്രം നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികൾ ഉറപ്പാക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

    5G സിഗ്നലുകളുടെ വിഗിരണം റേഡിയോ ആൾട്ടിമീറ്ററുകളെ തടസ്സപ്പെടുത്താത്ത തരത്തിൽ 5G ബേസ് സ്റ്റേഷനുകളുടെ താഴേയ്ക്ക് ചായ്‌വ് ക്രമീകരിക്കാൻ ടെലികോം ദാതാക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ വിമാനങ്ങളിലും എയർക്രാഫ്റ്റ് റേഡിയോ ആൾട്ടിമീറ്റർ ഫിൽട്ടറുകൾ മാറ്റിസ്ഥാപിച്ചതായി ഡിജിസിഎ ഉറപ്പാക്കുന്നത് വരെ ഈ നിയമം ബാധകമായിരിക്കും.

    ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സമയബന്ധിതമായും വേഗത്തിലും മേൽപ്പറഞ്ഞ കാര്യങ്ങൾ മുൻ‌കൂട്ടി ഉറപ്പാക്കണമെന്നും. നിയന്ത്രണങ്ങൾ നീക്കുന്നതിനായി മേൽപ്പറഞ്ഞ നടപടികൾ പൂർത്തിയായാലുടൻ ഡിജിസിഎ അക്കാര്യം മന്ത്രാലയത്തെ അറിയിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.

    അതിവേഗ 5ജി വയർലെസ് നെറ്റ്‌വർക്കുകൾ ലോകമെമ്പാടും വ്യാപിക്കുന്നതിനിടെ അമേരിക്കൻ പൈലറ്റുമാരും പതിവായി വിമാനത്തിന്റെ റേഡിയോ (റഡാർ) ആൾട്ടിമീറ്ററുകളിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വർഷമാദ്യം ഉയർന്ന വേഗതയുള്ള 5G വയർലെസ് നെറ്റ്‌വർക്കുകൾ പുറത്തിറക്കിയതിന് ശേഷം, നാസയുടെ ഏവിയേഷൻ സേഫ്റ്റി റിപ്പോർട്ടിംഗ് സിസ്റ്റത്തിൽ ആൾട്ടിമീറ്ററുകൾ തകരാറിലായതിന്റെയും പരാജയപ്പെടുന്നതിന്റെയും പരാതികൾ ലഭിക്കുന്നത് വർധിച്ചിട്ടുണ്ട്. ലോകത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് മാഗസിനായ ‘ഐഇഇഇ സ്പെക്ട്രം’ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

    2022 ജനുവരിയിൽ യുഎസിലെ ടെന്നസിക്ക് മുകളിലൂടെ പറന്ന മൂന്ന് വിമാനങ്ങളിൽ ഒരേസമയം ആൾട്ടിമീറ്റർ തകരാർ അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

    Summary: Telecom companies warned not to set up 5G base stations in 2.1 kms radius of airports

    Published by:user_57
    First published: