• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അന്ന് നടന്നത് ഓർമയുണ്ടോ? കോളിവുഡിനെ ഞെട്ടിച്ച് നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ


Updated: July 13, 2018, 1:46 PM IST
അന്ന് നടന്നത് ഓർമയുണ്ടോ? കോളിവുഡിനെ ഞെട്ടിച്ച് നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ

Updated: July 13, 2018, 1:46 PM IST
ഹൈദരാബാദ്: ടോളിവുഡ്ഡിനെ ഞെട്ടിച്ച വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തമിഴ് സിനിമാ രംഗത്തെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി ശ്രീറെഡ്ഡി. തമിഴ് നടൻ ശ്രീകാന്ത്, സംവിധായകൻ എ.ആർ മുരുകദാസ്, സംവിധായകനും നടനുമായ രാഘവ ലോറൻസ് എന്നിവർക്കെതിരെയാണ് നടി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

അഞ്ച് വർഷം മുൻപ് ക്രിക്കറ്റ് ലീഗ് നടക്കുമ്പോൾ ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ശ്രീകാന്തുമായി കിടക്ക പങ്കിട്ടുവെന്ന കാര്യവും നടി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. ശ്രീകാന്ത് തന്റെ സിനിമയിൽ ഒരു വേഷം ഓഫർ ചെയ്തിരുന്നുവെന്നും അന്ന് ചെയ്തതെല്ലാം തനിക്ക് ഇഷ്ടമായെന്നും നടി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. സംവിധായകൻ മുരുകദാസിനോട് ഹൈദരാബാദിലെ ഗ്രീൻപാർക്ക് ഹോട്ടൽ ഓർമയുണ്ടോയെന്നും അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓർമയുണ്ടോ എന്നുമാണ് ശ്രീ ചോദിക്കുന്നത്. മുരുകദാസിനെതിരായ 90 ശതമാനം തെളിവുകൾ തന്റെ കൈയിലുണ്ടെന്നും തമിഴ് ലീക്ക്സ് എന്ന ഹാഷ്ടാഗോടു കൂടി നടത്തിയ വെളിപ്പെടുത്തലിൽ പറയുന്നു.


'നടനും സംവിധായകനും നൃത്ത സംവിധായകനുമായ രാഘവ ലോറൻസിനെ മാസാബ് ടാങ്കിലെ ഗോൽകൊണ്ട ഹോട്ടലിലെ ലോബിയിൽ വച്ചാണ് ആദ്യം കണ്ടത്. പിന്നീട് തന്നെ റൂമിലേക്ക് കൊണ്ടുപോയി. അവിടെ രാഘവേന്ദ്ര സ്വാമികളുടെ ഫോട്ടോയും രുദ്രാക്ഷവും കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ദരിദ്ര കുടുംബത്തിൽ നിന്നാണ് സിനിമയിലേക്ക് എത്തിയതെന്നും അതുകൊണ്ടുതന്നെ പുതുമുഖങ്ങൾക്ക് എല്ലാവിധത്തിലുള്ള സഹായവും താൻ ചെയ്യാറുണ്ടെന്നും നിരാലംബരായ നിരവധി കുട്ടികൾക്ക് അഭയം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഇത് ഞാൻ വിശ്വസിച്ചു.

പക്ഷെ പതുക്കെ പതുക്കെ അദ്ദേഹത്തിന്റെ യഥാർത്ഥ നിറം പുറത്ത് വന്നു. എന്റെ നാഭി കാണണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കണ്ണാടിയിൽ നോക്കി പ്രണയാർദ്രമായ അംഗചലനങ്ങൾ നടത്താൻ നിർബന്ധിച്ചു. അതിനുശേഷം എന്നെ ഉപയോഗിച്ചു. പിന്നീട് നല്ലൊരു അവസരം തരാമെന്ന് സമ്മതിച്ചു. എന്നാൽ ഈ ബന്ധവും ദുരന്തപര്യാവസാനിയായി. കുറച്ചുനാളുകൾ കൂടി ആ ബന്ധം തുടർന്നു. എന്നാൽ ബെല്ലാംകൊണ്ട ഞങ്ങൾക്കിടയിൽ വില്ലനായെത്തി'- ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തലിൽ ശ്രീ റെഡ്ഡി പറയുന്നു.


തെലുങ്ക് താരങ്ങൾക്കെതിരായ വെളിപ്പെടുത്തലുകളുടെ അലയൊലികൾ തീരുന്നതിന് മുൻപാണ് തമിഴിലേക്കുള്ള ശ്രീയുടെ ചുവടുവയ്പ്പ്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങൾക്കെതിരെ ശ്രീറെഡ്ഡി മേൽവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടിയിരുന്നു.

 
First published: July 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍