SHOCKING | ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങിയ രണ്ട് നടിമാർ‌ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്

news18
Updated: April 18, 2019, 12:58 PM IST
SHOCKING | ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങിയ രണ്ട് നടിമാർ‌ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട ഭാർഗവിയും അനുഷയും
  • News18
  • Last Updated: April 18, 2019, 12:58 PM IST
  • Share this:
ഹൈദരാബാദ്: തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് നടികള്‍ കൊല്ലപ്പെട്ടു. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു ടെലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. വികാരാബാദിലെ അനന്തഗിരി കാട്ടിലെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിലേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍.

കാറിന്റെ ഡ്രൈവര്‍ ചക്രി, ഇവരുടെ സഹായിയായ വിനയ് കുമാര്‍ എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ഇടിച്ചുതകരുകയായിരുന്നു. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അനുഷയും മരിച്ചു. തെലങ്കാനയിലെ നിര്‍മല്‍ സ്വദേശിയായ ഭാര്‍ഗവി സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മുത്യാല മുഗ്ഗു എന്ന ജനപ്രിയ സീരിയലിലൂടെയാണ് പ്രശസ്തയായത്.

First published: April 18, 2019, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading