ഇന്റർഫേസ് /വാർത്ത /India / ഇൻഡോറിൽ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് 13 മരണം

ഇൻഡോറിൽ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് 13 മരണം

ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം

ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം

ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Madhya Pradesh
  • Share this:

മധ്യപ്രദേശ്: രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞ് വീണ് 13 പേർ മരിച്ചു. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. അപകടത്തില്‍ 25 ഓളം പേരാണ് കിണറില്‍ കുടുങ്ങിയത്. രാമനവമി ആഘോഷത്തിന്റെ ഭാഗമായി നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. കിണറിന്റെ അടുത്തേക്ക് കൂടുതല്‍ പേര്‍ നീങ്ങിയതോടെ മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. പഴയ കിണർ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് മൂടിയിരുന്നു. വൻതോതിൽ ഭക്തർ ക്ഷേത്രത്തിൽ എത്തിയതോടെ ലോഡ് കാരണം കോൺക്രീറ്റ് അടർന്നു വീണാണ് അപകടം ഉണ്ടായതെന്ന് ഭൻവാർകുവൻ പോലീസ് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്‍ഡോര്‍ കലക്ടറോടും പ്രാദേശിക ഭരണകൂടത്തോടും നിര്‍ദേശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 19 പേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവരാജ് സിംഗ് അറിയിച്ചു. അതേസമയം അപകടത്തിന്റെ സ്ഥിതിഗതികൾ അറിയിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ട്വീറ്റ് : “ഇൻഡോറിലെ അപകടത്തിൽ അങ്ങേയറ്റം വേദനയുണ്ട്. മുഖ്യമന്ത്രി ചൗഹാൻ ശിവരാജ് ജിയുമായി സംസാരിച്ചു, സ്ഥിതിഗതികൾ വിവരിച്ചു. സംസ്ഥാന സർക്കാർ വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ദുരിതബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം എന്റെ പ്രാർത്ഥനകൾ”

First published:

Tags: Madhya Pradesh, Ram navamy, Temple