Helicopters Rescue | പ്രളയത്തിൽ കുടുങ്ങിയ പത്തു കർഷകരെ ഹെലികോപ്റ്ററുകളിൽ രക്ഷപെടുത്തി

കഴിഞ്ഞ നാല് ദിവസത്തിനിടയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ നദികളും വയലുകളും മറ്റ് ജലാശയങ്ങളും കവിഞ്ഞൊഴുകുന്നതിനാൽ ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകി

News18 Malayalam | news18-malayalam
Updated: August 15, 2020, 11:31 PM IST
Helicopters Rescue | പ്രളയത്തിൽ കുടുങ്ങിയ പത്തു കർഷകരെ ഹെലികോപ്റ്ററുകളിൽ രക്ഷപെടുത്തി
പ്രതീകാത്മക ചിത്രം
  • Share this:
ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ അകപ്പെട്ട പത്തു കർഷകരെ ഹെലികോപ്ടറിന്‍റെ സഹായത്തോടെ രക്ഷപെടുത്തി. തെലങ്കാനയിലെ ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലെ കാർഷികമേഖലയിലാണ് ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയത്.

ജില്ലയിലെ കുന്ദൻപള്ളി ഗ്രാമത്തിലെ കർഷകർ പാടത്തു പണിയെടുക്കാനായി ഇറങ്ങിയതിനുപിന്നാലെ സമീപത്തെ 'ചാലിവാഗു' നദിയിലെ ജലനിരപ്പ് വർദ്ധിക്കുകയായിരുന്നു. ഇതോടെ അവർക്ക് വീടുകളിലേക്ക് മടങ്ങാനാകാതെ വന്നു. നദിയിലെ ഒഴുക്ക് വയലുകളിലേക്ക് മാറിയതോടെ കർഷകരുടെ ജീവൻ അപകടത്തിലായി.

ഇവരുടെ ദുരവസ്ഥ അറിഞ്ഞ തെലങ്കാന പഞ്ചായത്ത് രാജ് മന്ത്രി ദയകർ റാവു, ടിആർഎസ് എംഎൽഎ ഗാന്ദ്ര വെങ്കട രമണ റെഡ്ഡി എന്നിവർ സംസ്ഥാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ ടി രാമ റാവുവിനോട് സംസാരിച്ചു. രക്ഷാപ്രവർത്തനം ഉടൻ നടത്തണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു.

രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ദയകർ റാവുവും എം‌എൽ‌എയും ജില്ലാ കളക്ടറുമായും പോലീസ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. തുടർന്ന്രണ്ട് ഹെലികോപ്റ്ററുകളിലായി 10 കർഷകരെ അവിടെനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

കർഷകരെ രക്ഷപ്പെടുത്തിയ സംഘത്തെ ദയകർ റാവു അഭിനന്ദിക്കുകയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും ഭരണകക്ഷിയായ ടിആർ‌എസിന്റെ വർക്കിംഗ് പ്രസിഡൻറ് മന്ത്രി രാമ റാവുവിനും നന്ദി അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ നാല് ദിവസത്തിനിടയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ നദികളും വയലുകളും മറ്റ് ജലാശയങ്ങളും കവിഞ്ഞൊഴുകുന്നതിനാൽ വാറങ്കൽ ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചില താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായും വെള്ളപ്പൊക്കം കാരണം റോഡുകൾക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
You may also like:ചെളിയിൽ ഇരുന്നും ശംഖ് ഊതിയും കൊറോണ പ്രതിരോധിക്കാം; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി [NEWS]രഹസ്യബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍; കാമുകൻ ഒളിവിൽ [NEWS] ഈ ഇന്ത്യാ- പാക് പ്രണയകഥയ്ക്ക് 34 വയസ്സ്; പഴകുംതോറും ബന്ധം കൂടുതൽ കരുത്താർജിക്കുന്നുവെന്ന് ദമ്പതികൾ [NEWS]
വാറംഗൽ അർബൺ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 2,600 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി പൊതു പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ടെലി കോൺഫറൻസ് നടത്തിയ ദയകർ റാവു പറഞ്ഞു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ നടപടികൾക്കുമൊപ്പം ദുരന്ത പ്രതികരണ സേനയെ വാറങ്കൽ ജില്ലയിൽ എത്തിച്ചിട്ടുണ്ട്. ജനങ്ങൾ വീടുകളിൽ നിന്ന് പുറത്ത് ഇറങ്ങരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Published by: Anuraj GR
First published: August 15, 2020, 11:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading