• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോദിയുടെ റാലിക്കിടെ ടെന്റ് തകർന്ന സംഭവം: ബംഗാള്‍ സര്‍ക്കാരിനെ പഴിചാരി കേന്ദ്രം

News18 Malayalam
Updated: August 3, 2018, 12:54 PM IST
മോദിയുടെ റാലിക്കിടെ ടെന്റ് തകർന്ന സംഭവം: ബംഗാള്‍ സര്‍ക്കാരിനെ പഴിചാരി കേന്ദ്രം
News18 Malayalam
Updated: August 3, 2018, 12:54 PM IST
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മിഡ്നാപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ ടെന്റ് തകർന്ന് വീണ സംഭവത്തിൽ ബംഗാൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് കനത്ത സുരക്ഷ വീഴ്ചയെന്ന് കണ്ടെത്തൽ. ടെന്റ് തകർന്നു വീഴാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തിയ കേന്ദ്ര സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വെസ്റ്റ് മിഡ്നാപൂരിലെ ജില്ലാ ഭരണകൂടവും പൊലീസും പ്രധാനമന്ത്രിയുടെ പരിപാടി നടന്ന സ്ഥലത്ത് എത്തിയിരുന്നില്ലെന്ന് ഉന്നത കേന്ദ്ര സംഘവും ഇന്റലിജൻസ് വൃത്തങ്ങളും വ്യക്തമാക്കി. പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെന്നും സംഘം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി നടന്നിരുന്ന സ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്ററിനുള്ളിൽ വേണ്ടത്ര സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ലെന്നും സംഘം വ്യക്തമാക്കുന്നു. മിഡ്നാപൂർ എസ്പിക്ക് പകരം മറ്റൊരു ജില്ലയിലെ എസ്പിക്കായിരുന്നു സുരക്ഷാ ചുമതലയുണ്ടായിരുന്നത്. റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മുന്നിൽ സമർപ്പിച്ചു.

ജൂലൈ 16ന് നടന്ന റാലിക്കിടെയാണ് ടെന്റ് തകർന്ന് വീണത്. അപകടത്തിൽ 90 ഓളം പേർക്ക് പരുക്കേറ്റിരുന്നു. അപകടം നടന്ന ഉടൻ മോദി പ്രസംഗം നിർത്തി എസ്പിജി ഉദ്യോഗസ്ഥരോട് പരുക്കേറ്റവരെ സഹായിക്കാൻ നിർദേശിച്ചു. പരുക്കേറ്റവരെ മോദി ആശുപത്രിയിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു.
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...