GOOD NEWS | പഠനമുറി ഫേസ് ഷീൽഡ് നിർമാണ മുറിയാക്കി; മിടുക്കൻ ഈ പത്താംക്ലാസുകാരൻ
ഇതിനായി തന്റെ പഠനമുറിയെ തന്നെയാണ് പത്താം ക്ലാസുകാരനായ സാരെബ് വർധൻ ഫേസ് ഷീൽഡ് നിർമാണ മുറിയാക്കി മാറ്റിയത്. തന്റെ സ്നൂക്കർ മേശ ഇതിനായി ഫേസ് ഷീൽഡ് ഹോൾഡറായും മാറ്റി.

സാരെബ് വർധൻ
- News18
- Last Updated: June 23, 2020, 9:51 PM IST
ന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് രാജ്യമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സമപ്രായക്കാരിൽ ചിലർ വീട്ടിൽ ടിവിയുടെ മുമ്പിലായിരുന്നു. മറ്റു ചിലരാകട്ടെ, വീഡിയോ ഗെയിം കളിക്കലും. എന്നാൽ, ഡൽഹിയിലുള്ള ഈ പത്താം ക്ലാസുകാരൻ തന്റെ സമയം മുഴുവൻ ചെലവിച്ചത് കോവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ഫേസ് ഷീൽഡുകൾ നിർമിക്കാനാണ്. വീട്ടിലെ തന്നെ ത്രീഡി പ്രിന്റർ ഉപയോഗിച്ച് ആയിരുന്നു ഫേസ് ഷീൽഡ് നിർമാണം.
ഇതിനായി തന്റെ പഠനമുറിയെ തന്നെയാണ് പത്താം ക്ലാസുകാരനായ സാരെബ് വർധൻ ഫേസ് ഷീൽഡ് നിർമാണ മുറിയാക്കി മാറ്റിയത്. തന്റെ സ്നൂക്കർ മേശ ഇതിനായി ഫേസ് ഷീൽഡ് ഹോൾഡറായും മാറ്റി. You may also like:ദുബായിൽ മലയാളി ബിസിനസുകാരൻ ആത്മഹത്യ ചെയ്തു [NEWS]പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കോവിഡ് ഹെൽപ് ഡെസ്ക് തുടങ്ങാൻ നിർദ്ദേശവുമായി യോഗി ആദിത്യനാഥ് [NEWS] ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 141 പേര്ക്ക് [NEWS]
താൻ നിർമിച്ച 100 ഫേസ് ഷീൽഡുകൾ ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവയ്ക്ക് സാരെബ കൈമാറി. ജൂൺ 22ന് പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിയാണ് ഫേസ് ഷീൽഡുകൾ കൈമാറിയത്. കോവിഡ് കാലത്ത് ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസുകാർക്ക് വേണ്ടിയാണ് സാരെബ് ഷീൽഡുകൾ കൈമാറിയത്.
കോവിഡ് കാലത്ത് ആളുകളുമായി പൊലീസ് ഫേസ് ഷീൽഡ് ഇല്ലാതെ ഇടപെടുന്നത് കണ്ടതാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സാരെബ് പറഞ്ഞു. ആരോഗ്യമന്ത്രാലത്തിന്റെ നിർദ്ദേശം അനുസരിച്ച് ആളുകൾ സാമൂഹ്യ അകലം പാലിക്കേണ്ടതാണ്. ആളുകളുമായി ഏറ്റവുമധികം ഇടപെടേണ്ടി വരുന്നത് പൊലീസുകാർക്കാണ്. അതുകൊണ്ട് അവർക്കായി ഫേസ് ഷീൽഡ് നിർമിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സാരെബ് വാർത്ത ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു.