നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്നലെ 65 വയസ് ആയി; ലോക്ക്ഡൗൺ നിയന്ത്രണത്തിൽ കൺഫ്യൂഷനായി ആനന്ദ് മഹിന്ദ്ര

  ഇന്നലെ 65 വയസ് ആയി; ലോക്ക്ഡൗൺ നിയന്ത്രണത്തിൽ കൺഫ്യൂഷനായി ആനന്ദ് മഹിന്ദ്ര

  ആനന്ദ് മഹിന്ദ്രയ്ക്ക് സമയബോധത്തേക്കാൾ നന്നായി ഹാസ്യബോധം ഉണ്ടെന്നായിരുന്നു ട്വീറ്റിന് മറുപടിയായി ഒരാൾ കുറിച്ചത്.

  ആനന്ദ് മഹിന്ദ്ര

  ആനന്ദ് മഹിന്ദ്ര

  • News18
  • Last Updated :
  • Share this:
   മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. എന്നാൽ, ഇത്തവണ ചില മാറ്റങ്ങളുണ്ട്. കൊറോണ കേസുകളുടെ റിപ്പോർട്ട് അനുസരിച്ച് റെഡ്, ഓറഞ്ച്, ഗ്രീൻ എന്ന് തിരിച്ചാണ് ലോക്ക്ഡൗൺ. ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്, അതോടൊപ്പം തന്നെ ചില നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

   മൂന്ന് സോണുകളിലും 65 വയസിന് മുകളിൽ പ്രായമുള്ളവർ, അസുഖബാധിതർ, ഗർഭിണികളായ സ്ത്രീകൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർ വീടിനകത്ത് തന്നെ കഴിയണം. അവർ വീടിനകത്ത് നിന്ന് പുറത്തിറങ്ങാൻ പാടില്ല. ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ലോക്ക്ഡൗൺ നിർദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്.

   You may also like:ചികിത്സക്കിടെ രോഗി മരിച്ചു; കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു [NEWS]കുരങ്ങുപനി: വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണ്‍ മാതൃകയില്‍ നടപ്പാക്കും
   [NEWS]
   24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2293 കേസുകൾ; ഇത്രയും കേസുകള്‍ ഇതാദ്യം [NEWS]

   ലോക്ക്ഡൗൺ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് ആനന്ദ് മഹിന്ദ്രയുടെ ട്വീറ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 'എനിക്ക് നല്ല സമയബോധമുണ്ട്, ഇന്നലെ എനിക്ക് 65 വയസായി' എന്നാണ് ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചത്.

   എന്നാൽ, ആനന്ദ് മഹിന്ദ്രയ്ക്ക് സമയബോധത്തേക്കാൾ നന്നായി ഹാസ്യബോധം ഉണ്ടെന്നായിരുന്നു ട്വീറ്റിന് മറുപടിയായി ഒരാൾ കുറിച്ചത്. ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോൾ ഇളവുകൾക്കൊപ്പം തന്നെ ചില നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുമുണ്ട്.

   Published by:Joys Joy
   First published:
   )}