നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കർണാടകയിലെ സഫാരി പാർക്കിൽ സഞ്ചാരികളെ തുരത്തി സിംഹം: വീഡിയോ വൈറലാകുന്നു

    കർണാടകയിലെ സഫാരി പാർക്കിൽ സഞ്ചാരികളെ തുരത്തി സിംഹം: വീഡിയോ വൈറലാകുന്നു

    സിംഹം ഇങ്ങനെ അക്രമാസക്തനാകാനുള്ള കാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്.

    lion

    lion

    • News18
    • Last Updated :
    • Share this:
      ബംഗളൂരു: സഫാരി പാർക്ക് സന്ദർശനം എല്ലാവർക്കും ആസ്വാദ്യകരമായ അനുഭവം ആയിരിക്കും നൽകുക എന്നാൽ മറിച്ചായാലോ.. കർണാടകയിലെ ബെല്ലാരി അടൽ ബിഹാരി വാജ്പേയി സുവോളജിക്കൽ പാർക്കിലെത്തിയ ഒരു കൂട്ടം സഞ്ചാരികൾക്ക് അത്യന്തം അപകടകരവും ജീവന് ഭീഷണി ഉയർത്തുന്നതുമായ ഒരു സാഹചര്യമാണ് നേരിടേണ്ടി വന്നത്.

      സഞ്ചാരികളുമായി സഫാരി പാർക്ക് ചുറ്റുന്നതിനിടെ ഒരു സിംഹം വാഹനത്തിനടുത്തേക്ക് പാ‍ഞ്ഞടുക്കുകയായിരുന്നു.. അക്രമാസക്തനായ സിംഹം കുറച്ചധികം സമയം ഈ വാഹനത്തിന് പുറകെ ഓടുകയും ചെയ്യുന്നുണ്ട്. സഞ്ചാരികളിലാരോ പകർത്തിയ ദൃശ്യങ്ങള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. വാഹനത്തിലേക്ക് കുതിച്ചു ചാടാൻ സിംഹം ശ്രമിച്ചുവെന്നും ഡ്രൈവർ അതിവേഗതയിൽ വാഹനവുമായി പായുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സിംഹം ഇങ്ങനെ അക്രമാസക്തനാകാനുള്ള കാരണം വ്യക്തമല്ലെന്നാണ് അധികൃതർ പറയുന്നത്.



      അതേസമയം വീഡിയോ പുറത്തു വന്നതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ വിമർശനവും ശക്തമായി ഉയരുന്നുണ്ട്. സഞ്ചാരികളെയും വാഹനത്തിന്റെയും ഡ്രൈവറെയും വിമർശിക്കുന്ന തരത്തിലാണ് ആളുകളുടെ പ്രതികരണം. മൃഗത്തെ ശല്യം ചെയ്ത് അതിനെ അക്രമാസക്തനാക്കിയെന്നാണ് വിമര്‍ശനം.

      First published:
      )}