നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • J&K | ജമ്മു കശ്മീരിൽ ഭീകരവാദം അവസാന ഘട്ടത്തിലേയ്ക്ക്; യുവാക്കൾ മുഖ്യധാരയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു: കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ്

    J&K | ജമ്മു കശ്മീരിൽ ഭീകരവാദം അവസാന ഘട്ടത്തിലേയ്ക്ക്; യുവാക്കൾ മുഖ്യധാരയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു: കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ്

    ''തീവ്രവാദികൾ ഓട്ടത്തിലാണ്. തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അവസാന മാർഗമെന്ന നിലയിൽ അവർ സാധാരണക്കാരെ ലക്ഷ്യം വെച്ച് അക്രമങ്ങൾ നടത്തുന്നു. സായുധ കലാപങ്ങളും മറ്റും ഇപ്പോൾ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു''

    കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്

    കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്

    • Share this:
      അമൻ ശർമ

      ജമ്മു കശ്മീരിലെ (Jammu Kashmir) യുവാക്കൾ വലിയ അഭിലാഷങ്ങൾ ഉള്ളവരാണെന്നും ഇന്ത്യയുടെ മുഖ്യധാരയ്‌ക്കൊപ്പം സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് (Minister Jitendra Singh). ന്യൂസ് 18 (News 18) ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാനോട് സംസാരിക്കുന്നതിനേക്കാൾ മുൻഗണന നൽകുക ജമ്മു കശ്മീരിലെ യുവാക്കളോട് സംസാരിക്കാനാണ് എന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) നടത്തിയ പരാമർശം പ്രതിഫലിപ്പിക്കുന്നത് ഈ വികാരമാണെന്നും ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ നിന്നുള്ള പാർലമെന്റ് അംഗം കൂടിയായ ജിതേന്ദ്ര സിങ് പറയുന്നു.

      സുരക്ഷാ സേനകൾ തീവ്രവാദികളെ പിന്തുടർന്നു പിടിക്കുകയാണെന്നും ജമ്മു കശ്മീരിൽ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ സേനകളുടെ റഡാറിന് കീഴിലായാൽ മാസങ്ങൾക്കകം ഭീകരവാദ സംഘങ്ങൾ നിർവീര്യമാക്കപ്പെടുകയാണെന്നും സായുധ പോരാളികൾക്ക് കൾട്ട് സ്റ്റാറ്റസ് ലഭിച്ചിരുന്ന മുമ്പത്തെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമാണ് നിലവിലെ യാഥാർഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:

      പാകിസ്ഥാനോട് സംസാരിക്കുന്നതിനേക്കാൾ താൻ മുൻഗണന നൽകുക ജമ്മു കശ്മീരിലെ യുവാക്കളോട് സംസാരിക്കാനാണെന്ന് അടുത്തിടെ ജമ്മു കശ്മീർ സന്ദർശനവേളയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പ്രാധാന്യം എന്താണ്?

      ജമ്മു കശ്മീരിലെ സാധാരണക്കാരിലേക്ക്, പ്രത്യേകിച്ചും യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന നയത്തിന്റെ പ്രതിഫലനമാണ് അമിത് ഷായുടെ പ്രസ്താവനയിലും കാണാൻ കഴിയുക. ഇവിടെ ജനസംഖ്യയുടെ ഭൂരിഭാഗവും യുവാക്കളാണ്. ശരിയായതും പ്രായോഗികവുമായ സമീപനമാണ് അത്. ജമ്മു കശ്മീരിലെ യുവാക്കൾ മുന്നോട്ടേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ മൂലമുള്ള ഭയം ഒരുപക്ഷേ അവരെ പിന്തിരിപ്പിക്കുന്നുണ്ടാവും എന്ന് മാത്രം.

      എന്നാൽ, ജമ്മു കശ്മീരിലെ യുവാക്കൾ വലിയ അഭിലാഷങ്ങൾ ഉള്ളവരും മത്സരബുദ്ധിയുള്ളവരും ആണെന്നതാണ് യാഥാർഥ്യം. മത്സര പരീക്ഷകളിൽ അവർ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് ഇതിന്റെ സൂചനയാണ്. ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയത് ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥിയാണ്. സിവിൽ സർവീസ് പരീക്ഷകളിലും ജമ്മു കാശ്മീരിൽ നിന്നുള്ളവർ അടിക്കടി ഉയർന്ന റാങ്കുകൾ കരസ്ഥമാക്കുന്നു. തങ്ങളുടെ കഴിവുകൾക്കും അഭിലാഷങ്ങൾക്കും പൂർണത വരുത്തണം എന്നാണ് ഇപ്പോൾ അവർ ആഗ്രഹിക്കുന്നത്.

      പാകിസ്ഥാനുമായുള്ള ചർച്ചകളുടെ വാതിൽ പൂർണമായും അടഞ്ഞു എന്നാണോ ഇതുകൊണ്ട് അർത്ഥമാക്കുന്നത്?

      നിലവിലെ സാഹചര്യം വിലയിരുത്തിക്കൊണ്ട് സർക്കാർ സ്വീകരിച്ച നിലപാടാണ് അത്. അക്കാര്യത്തിൽ ഞാൻ അഭിപ്രായം പറയുന്നില്ല.

      ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ അടുത്തിടെ ഉണ്ടായ അതിക്രമങ്ങളെ എങ്ങനെ കാണുന്നു? സർക്കാർ ആശങ്കാകുലരാണോ?

      വല്ലപ്പോഴുമായി ഇത്തരം അക്രമ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. തീവ്രവാദികൾ ഓട്ടത്തിലാണ്. തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അവസാന മാർഗമെന്ന നിലയിൽ അവർ സാധാരണക്കാരെ ലക്ഷ്യം വെച്ച് അക്രമങ്ങൾ നടത്തുന്നു. സായുധ കലാപങ്ങളും മറ്റും ഇപ്പോൾ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. നിലവിലെ സാഹചര്യം 2014 ന് മുമ്പുള്ള സാഹചര്യവുമായി കണക്കുകളുടെ പിൻബലത്തിൽ താരതമ്യം ചെയ്യുമ്പോൾ മാറ്റത്തിന്റെ തീവ്രത നിങ്ങൾക്ക് ബോധ്യപ്പെടും. ഭീകരവാദത്തിന്റെ അവസാന ഘട്ടമാണ് ഇത്. തീവ്രവാദം പൂർണമായും തുടച്ചുനീക്കപ്പെടാൻ പോവുകയാണ്.

      മുൻകാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഏഴ് വർഷങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണം വളരെ കുറവാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന സർജിക്കൽ സ്‌ട്രൈക്കിനും മറ്റു നിർണായക നടപടികൾക്കും ശേഷം ഗുരുതരമായ അനിഷ്ട സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല. വല്ലപ്പോഴും ഉണ്ടാകുന്ന അക്രമ സംഭവങ്ങൾ തങ്ങളുടെ ദൃശ്യതയ്ക്ക് വേണ്ടി സാധാരണക്കാരെ തീവ്രവാദികൾ ഉന്നം വെയ്ക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. എന്നാൽ, അവർ ഇപ്പോൾ ജീവനും കൊണ്ടുള്ള ഓട്ടത്തിലാണ്. അവരെ സുരക്ഷാ സേനകൾ കൃത്യമായി പിന്തുടർന്നു പിടിക്കുന്നു, ഈ സാഹചര്യം മുമ്പെങ്ങുമില്ലാത്ത വിധം വ്യത്യസ്തമാണ്.

      ഏതാനും മാസങ്ങളോ ഒരു വർഷമോ ഒക്കെയായി തീവ്രവാദികളുടെ ശരാശരി ആയുർദൈർഘ്യം കുറഞ്ഞു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഒരു പുതിയ തീവ്രവാദി ഉദയം ചെയ്തിട്ടുണ്ട് എന്നറിഞ്ഞാൽ മാസങ്ങൾക്കുള്ളിൽ അയാൾ നിർവീര്യമാക്കപ്പെടുന്നു. ഒരു തീവ്രവാദി ഒരു പതിറ്റാണ്ടോളം കാലം ഐതിഹാസിക ജീവിതം നയിക്കുന്ന സാഹചര്യം ഇനി ഉണ്ടാകില്ല. ജമ്മു കശ്മീരിൽ തീവ്രവാദം എന്നെന്നേക്കുമായി അവസാനിക്കുന്നു എന്നതിന്റെ സൂചനകളാണ് ഇത്.

      ജമ്മു കശ്മീരിലെ യുവാക്കൾ നിങ്ങളോടൊപ്പമാണ് എന്ന് തോന്നുന്നുണ്ടോ?

      മുന്നോട്ടേക്ക് സഞ്ചരിക്കുക എന്നതാണ് ഇപ്പോൾ ഒരു സാധാരണക്കാരന്റെ, അല്ലെങ്കിൽ യുവാവിന്റെ മനോഭാവം. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യയുടെ മുഖ്യധാരയിലാണ് അവരുടെ ഭാവിയെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആ അവസരം നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല.

      ജമ്മു കശ്മീരിന്റെ കാര്യത്തിൽ 'ഡൽഹിയിൽ നിന്നുള്ള ദൂര'വും 'മനസിൽ നിന്നുള്ള ദൂര'വും ഇല്ലാതാക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ എത്രത്തോളം വിജയം കൈവരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്?

      തുടക്കം മുതൽ തന്നെ പ്രധാനമന്ത്രിയ്ക്ക് ഇക്കാര്യത്തിൽ വ്യക്തതയുണ്ട്. 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈ പ്രദേശത്ത് ഉണ്ടായ ആദ്യത്തെ വെല്ലുവിളി കശ്മീർ താഴ്വരയെ ബാധിച്ച പ്രളയമായിരുന്നു. തലസ്ഥാന നഗരിയായിരുന്ന ശ്രീനഗർ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. അന്ന് മുതൽ പ്രധാനമന്ത്രി ആവർത്തിച്ച് ജമ്മു കശ്മീർ സന്ദർശിക്കുന്നുണ്ട്. കശ്മീരിൽ തന്റെ ആദ്യ ദീപാവലിയും അദ്ദേഹം ആഘോഷിച്ചു. അന്ന് പ്രളയം ബാധിച്ച മനുഷ്യരോടൊപ്പമായിരുന്നു മോദി. ഇത്തവണത്തെ ദീപാവലിയിൽ അദ്ദേഹം ജമ്മു കശ്മീരിലെ സൈനികർക്കൊപ്പമാണ്. ഈ രീതിയിൽ വ്യക്തിപരമായി ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മോദിയുടെ സമീപനം വളരെയധികം ഗുണം ചെയ്തിട്ടുണ്ട്.

      Also Read- Excise Duty| പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് നികുതി കുറച്ച നടപടി; കേരളത്തിന് പ്രതിദിന നഷ്ടം 1.80 കോടി രൂപ
      Published by:Rajesh V
      First published:
      )}