ശ്രീനഗര്‍: ശ്രീനഗറിലെ സ്കൂളില്‍ ഭീകരാക്രമണം. രണ്ടു അധ്യാപകരെ വെടിവെച്ച് കൊലപ്പെടുത്തി. സഫ മേഖലയിലെ സര്‍ക്കാര്‍ സ്കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്കൂളിനുള്ളിലേക്ക് പ്രവേശച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭീകരെ കണ്ടെത്താനുള്ള തെരച്ചില്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സുരക്ഷയും സേനയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
'കേരളത്തില്‍ മാര്‍ക്ക് ജിഹാദ്' ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദകോഴ്സുകളിലെ പ്രവേശനത്തില്‍ വിവാദം
മലയാളികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നായിരുന്നു പ്രൊഫസറിന്റെ പരാമര്‍ശം. ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പ്രൊഫസര്‍ ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയത്.
നിരവധി മലയാളി വിദ്യാര്‍ഥികളാണ് ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ പോലെ മാര്‍ക്ക് ജിഹാദുമുണ്ട്.
'നിങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ പ്രണയത്തെ ഉപയോഗിക്കുന്നതാണ് ലൗ ജിഹാദ്. അതുപോലെ നിങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ മാര്‍ക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദ്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും രാകേഷ് കുമാര്‍ പറയുന്നു. മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചു.
അധ്യാപകന്റെ വിവാദ പരാമര്‍ശത്തിനെതിരേ വിവിധ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രൊഫസര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.