• HOME
 • »
 • NEWS
 • »
 • india
 • »
 • Zahoor Mistry | കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ അ‍‍ജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

Zahoor Mistry | കാണ്ഡഹാർ വിമാനം റാഞ്ചിയ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ അ‍‍ജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു

ബൈക്കിലെത്തിയ രണ്ട് പേര്‍ വീട്ടിൽ കയറി വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ

 • Share this:
  ഇന്ത്യയെ ഞെട്ടിച്ച കാണ്ഡഹാർ വിമാനം റാഞ്ചൽ (kandahar flight hijack) നടത്തിയ ഭീകരരിൽ ഒരാളായ സഹൂര്‍ മിസ്ത്രി (zahoor mistry) കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ കറാച്ചിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് ഭീകരനെ കണ്ടെത്തിയത്.   ബൈക്കിലെത്തിയ രണ്ട് പേര്‍ വീട്ടിൽ കയറി വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ഇവർ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാർച്ച് ഒന്നിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.

  read also- Terrorist Attack | കാശ്മീരില്‍ പൊലീസ് ബസിനു നേരെ ഭീകരാക്രമണം; മൂന്നു പൊലീസുകാര്‍ക്ക് വീരമൃത്യു

  രാജ്യം കണ്ട ഏറ്റവും ഭയാനകമായ വിമാനറാഞ്ചലിന് അവസാനം കണ്ടത് 1999 ഡിസംബർ 31 നായിരുന്നു. കാഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനം തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുത്തു പലവട്ടം തിരിച്ചുവിട്ട് ഒടുവിൽ കാണ്ഡഹാറിലേക്കു കൊണ്ടുപോയത് 1999 ഡിസംബർ 24നായിരുന്നു.

  ഇന്ത്യയിൽ ജയിലിലുള്ള 3 ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി വിലപേശിയ ഭീകര്‍ക്ക് മുന്നിൽ ഒടുവിൽ സർക്കാർ കീഴടങ്ങി. രാജ്യാന്തര ഭീകരരായ മസൂദ് അസ്ഹറും ഒമർ ഷെയ്ഖും ഉൾപ്പെടെ മൂന്നു പേരെ അന്ന് കൈമാറേണ്ടി വന്നിരുന്നു.

  പലസ്തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മുകുൾ ആര്യ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ


  പലസ്തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മുകുൾ ആര്യ(Mukul Arya) റാമല്ലയിലെ ഓഫീസിൽ (India’s representative at Ramallah in Palestine) മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച്ചയാണ് മരണം. മരണവാർത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

  മുകുൾ ആര്യയുടെ അപ്രതീക്ഷിത മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടുക്കം രേഖപ്പെടുത്തി. കഴിവുള്ള, മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു മുകുൾ എന്നും അദ്ദേഹത്തിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്നും ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

  അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കുടുംബത്തിന്റേയും ഉറ്റവരുടേയും വേദനയിൽ പങ്കുചേരുന്നുവെന്നും മന്ത്രിയുടെ ട്വീറ്റിൽ പറയുന്നു.

  read also- Terrorist Attack | ആശുപത്രിയിലെ കാർ സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി പോലീസ്; ഹീറോയായി മാറി ടാക്സി ഡ്രൈവർ

  ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ മരണത്തിൽ പലസ്തീൻ നേതൃത്വവും ഞെട്ടൽ രേഖപ്പെടുത്തി. മുകുളിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പലസ്തീൻവിദേശകാര്യ-എമിഗ്രന്റ്‌സ് മന്ത്രി ഡോ. റിയാദ് അൽ-മാലികി എസ് ജയശങ്കറിനെ അറിയിച്ചു. മുകുളിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

  മുകുൾ ആര്യയുടെ മരണത്തിൽ അഗാധമായ ദുഃഖവും നഷ്ടവും വേദനയും രേഖപ്പെടുത്തുന്നതായി വിദേശകാര്യ-എമിഗ്രന്റ്‌സ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മുകുളിന്റെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ഔദ്യോഗിക ബന്ധം നടത്തി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല.

  ഡൽഹിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുകുൾ ഇന്ത്യൻ ഫോറിൻ സർവീസ് 2008 ബാച്ചാണ്. ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്ര പഠനം കഴിഞ്ഞാണ് ഐഎഫ്എസ് എടുക്കുന്നത്. ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന മുകുള്‍ യുനെസ്‌കോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കാബുള്‍, മോസ്‌കോ എംബസികളിലും പ്രവര്‍ത്തിച്ചു.
  Published by:Arun krishna
  First published: