• HOME
  • »
  • NEWS
  • »
  • india
  • »
  • Dowry | 'സ്ത്രീധനത്തിന്റെ ഗുണങ്ങള്‍'; നഴ്‌സിംഗ് പാഠപുസ്തകം വിവാദത്തിൽ

Dowry | 'സ്ത്രീധനത്തിന്റെ ഗുണങ്ങള്‍'; നഴ്‌സിംഗ് പാഠപുസ്തകം വിവാദത്തിൽ

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സോഷ്യോളജി പാഠപുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

  • Last Updated :
  • Share this:
    സ്ത്രീധനം (Dowry) വാങ്ങുന്നതുംനല്‍കുന്നതും കുറ്റകരമാണെങ്കിലും ഇപ്പോഴും മിക്കയിടങ്ങളിലും ആളുകൾ സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട്.സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും വിവാഹമോചനങ്ങളുമൊക്കെ നാം നിരന്തരം കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ (merits of dowry) എന്തെല്ലാമെന്ന് വ്യക്തമാക്കുന്ന ഒരു പാഠ പുസ്തകത്തിന്റെ പേജാണ് (textbook page)  വൈറലായിക്കൊണ്ടിരിക്കുന്നത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള (nurses) സോഷ്യോളജി പാഠപുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. അപര്‍ണ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിവാദമായ പാഠപുസ്തകത്തിലെ പേജിന്റെചിത്രം പോസ്റ്റ് ചെയ്തതിരിക്കുന്നത്. 'ഇന്ത്യയിലെ കോളേജ് ടെക്‌സ്റ്റ് ബുക്ക്' എന്ന ക്യാപ്ഷനോടെയാണ് അപര്‍ണയുടെ പോസ്റ്റ്.

    ടി കെ ഇന്ദ്രാണി എഴുതിയിരിക്കുന്ന ഈ പാഠപുസ്തകം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ (INC) സിലബസിനു കീഴില്‍ വരുന്നതാണ്. പുസ്തകത്തിൽ സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ പ്രത്യേകം പട്ടികപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധനമായി ലഭിക്കുന്ന ഫര്‍ണിച്ചറുകള്‍, റഫ്രിജറേറ്ററുകള്‍, വാഹനങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ ഒരു പുതിയ കുടുംബം ആരംഭിക്കുന്നതിന് സഹായകരമാണ് എന്നാണ് സ്ത്രീധനത്തിന്റെ ഗുണങ്ങളുടെ ആദ്യ പോയന്റായി പറയുന്നത്. സ്ത്രീധനം കുറച്ച് കൊടുക്കാന്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികൾക്ക് കൂടുതൽ വിദ്യാഭ്യാസം നൽകാൻ തുടങ്ങിയതാണ് ഈ സംവിധാനത്തിന്റെ പരോക്ഷമായ നേട്ടമെന്നും പാഠഭാഗത്ത് പറയുന്നു. കാണാന്‍ ഭംഗി കുറഞ്ഞ പെണ്‍കുട്ടികളെ ആകര്‍ഷകമായ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കാമെന്നും പുസ്തകത്തിൽ പരാമര്‍ശിക്കുന്നു. ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ പുസ്തകത്തിലെ പേജിന്റെ ചിത്രം വൈറലായതോടെ നെറ്റിസണ്‍മാരില്‍ നിന്നും ഞെട്ടിക്കുന്നതും രോഷാകുലവുമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

    ''ഇത് ഒരു കോളേജ് പാഠപുസ്തകത്തില്‍ നിന്നുള്ളതാണ്. ശരിക്കും ഞെട്ടിച്ചു,'' ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി. മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: ''ഇത് അതിരുകടന്നു പോയി. സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായുള്ള സോഷ്യോളജി പാഠപുസ്തകം! ഈ ഭാഗം സിലബസില്‍ നിന്ന് നീക്കം ചെയ്യണം''. പാഠപുസ്തകം തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല, സ്ത്രീകളെ അപമാനിക്കുക കൂടിയാണ് ചെയ്യുന്നത് മറ്റൊരുട്വിറ്റർ ഉപയോക്താവ് പറഞ്ഞു.



    അതേസമയം, ഇത്തരം പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുര്‍വേദി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് അഭ്യര്‍ത്ഥിച്ചു.

    '' ഇത്തരം പാഠപുസ്തകങ്ങള്‍ നീക്കം ചെയ്യാന്‍ ഞാന്‍ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ജിയോട് അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്ന ഒരു പാഠപുസ്തകം നമ്മുടെ പാഠ്യപദ്ധതിയില്‍ നിലനില്‍ക്കുന്നത് രാജ്യത്തിനും ഭരണഘടനയ്ക്കും നാണക്കേടാണ്,'' പ്രിയങ്ക ചതുര്‍വേദി കുറിച്ചു.



    എന്നാല്‍, ട്വിറ്റര്‍ പോസ്റ്റ് വൈറലായതിന് ശേഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നിലവാരമില്ലാത്ത ഉള്ളടക്കത്തെ അപലപിച്ച് പ്രസ്താവന പുറത്തിറക്കി. ''രാജ്യത്തിന്റെ നിലവിലുള്ള നിയമത്തിന് വിരുദ്ധമായ ഉള്ളടക്കത്തിൽഐഎന്‍സി അപലപിക്കുന്നു'', എന്നായിരുന്നു പ്രസ്താവന.
    Published by:Jayesh Krishnan
    First published: