ന്യൂഡൽഹി: മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി ആം ആദ്മി മുൻ നേതാവ് താഹിർ ഹുസൈൻ. രാജ്യതലസ്ഥാനത്തുണ്ടായ കലാപങ്ങള്‍ക്കിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനാണ് AAPകൗൺസിലറായിരുന്ന താഹിർ. കൊലപാതക ആരോപണത്തെ തുടര്‍ന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Also Read-Delhi Violence:കാണാതായ IB ഓഫീസറുടെ മൃതദേഹം അഴുക്കുചാലിൽ; AAP കൗൺസിലർക്കെതിരെ ആരോപണവുമായി കുടുംബം
കൊലപ്പെട്ട അങ്കിത് ശര്‍മ്മയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് താഹിർ ഹുസൈനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തട്ടിക്കൊണ്ടു പോകൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. താഹിർ ഹുസൈൻ ഇപ്പോൾ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയുമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇയാള്‍ മുന്‍കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
Also Read-Delhi Violence: കുറ്റാരോപിതനായ താഹിർ ഹുസൈനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി AAP
ഡൽഹിയിൽ സംഘർഷം രൂക്ഷമായ സമയത്താണ് IB ഉദ്യോഗസ്ഥനായ അങ്കിതിനെ കാണാതായത്. തൊട്ടടുത്ത ദിവസം ഒരു അഴുക്കു ചാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. താഹിർ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച് അങ്കിതിന്റെ കുടുംബവും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aap, Delhi riot, Delhi Violence