ഇന്ത്യക്കും പാകിസ്ഥാനും മധ്യേ ഉയരുന്ന സമ്മർദ്ദത്തിൽ ആശങ്കയറിച്ച് തായ്‌ലൻഡ്. പ്രസ്താവന വഴിയാണ് തായ്‌ലൻഡ് ഇക്കാര്യം അറിയിക്കുന്നത്. "2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ ഒട്ടനവധി മരണങ്ങൾക്കും, പരിക്കുകൾക്കും ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ഉടലെടുത്ത ഇന്ത്യ-പാകിസ്ഥാൻ സമ്മർദ്ദത്തിൽ തായ്‌ലൻഡ് ആശങ്കാകുലരാണ്. വ്യോമ മാർഗമുള്ള യാത്രയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും കയ്യടക്കം പാലിക്കണമെന്നും, സ്ഥിതിഗതികൾ കൂടുതൽ വഷളാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും തായ്‌ലൻഡ് ആവശ്യപ്പെടുകയാണ്."
"ആരോഗ്യപരമായ ചർച്ചയിലൂടെ സമാധാനം കണ്ടെത്താൻ ഇരു വിഭാഗത്തോടും തായ്‌ലൻഡ് ആവശ്യപ്പെടുകയാണ്. സമാധാനവും സ്ഥിരതയും ഉറപ്പു വരുത്താൻ ആവട്ടെ," തായ്‌ലൻഡ് പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാൻ വ്യോമപാത അടച്ചതിനു ശേഷം ബുദ്ധിമുട്ടനുഭവിക്കുന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. ആയിരക്കണക്കിന് യാത്രികരാണ് വിമാനത്താവളത്തിൽ പെട്ടുപോയത്. യൂറോപ്പിൽ നിന്നും, തിരിച്ചുമുള്ള വിമാനങ്ങൾ പാകിസ്ഥാൻ ആകാശ മാർഗ്ഗത്തിലൂടെയാണ്
സഞ്ചരിക്കുന്നത്. ഇന്ത്യയുമായി സഹൃദ ബന്ധത്തിലുള്ള രാജ്യമാണ് തായ്‌ലൻഡ്. ഇരുവരും ബേ ഓഫ് ബംഗാളിൽ സമുദ്രാതിർത്തി പങ്കിടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.