നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Breaking | താണ്ഡവ് വെബ് സീരീസ്: അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

  Breaking | താണ്ഡവ് വെബ് സീരീസ്: അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

  "നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം കേവലമല്ല. അതിന്‍റെ പേരിൽ ഒരു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്താൻ ആർക്കും സാധിക്കില്ല," സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

  thandav web series

  thandav web series

  • Share this:
   മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റ് ഒഴിവാക്കണമെന്ന താണ്ഡവ് വെബ് സീരീസ് സംവിധായകൻ, അഭിനേതാക്കൾ എന്നിവരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ആമസോൺ പ്രൈം ഇന്ത്യ മേധാവി അപർണ പുരോഹിത്തും അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയും സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ‌എസ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

   "നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം കേവലമല്ല. അതിന്‍റെ പേരിൽ ഒരു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്താൻ ആർക്കും സാധിക്കില്ല," ബെഞ്ച് പറഞ്ഞു.
   മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വെബ് സീരീസ് ഡയറക്ടർ അലി അബ്ബാസ് സഫറിനും മറ്റുള്ളവർക്കുമെതിരെ വിവിധ സംസ്ഥാനങ്ങളിൽ സമർപ്പിച്ച പരാതികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജികൾ സുപ്രീം കോടതി പരിഗണിച്ചിരുന്നു.

   You May Also Like- Tandav Web Series | താണ്ഡവ് വിവാദം: കരീന കപൂറിന്റെ വീടിന് പോലീസ് കാവൽ

   സഫർ, പുരോഹിത് എന്നിവരെ കൂടാതെ നിർമ്മാതാവ് ഹിമാൻഷു മെഹ്‌റ, ഷോയുടെ എഴുത്തുകാരൻ ഗൌരവ് സോളങ്കി, നടൻ മുഹമ്മദ് സീഷൻ അയ്യൂബ് എന്നിവർ ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനെതിരെ മൂന്ന് പ്രത്യേക ഹർജികൾ നൽകിയിരുന്നു. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) 153 എ, 295 വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തുന്നതിനും മതത്തെ അപമാനിക്കുന്നതിനും എതിരായ ക്രിമിനൽ കേസുകൾ വെബ് സീരീസ് നേരിടുന്നു.

   'താണ്ഡവ്' നിർമ്മാതാക്കൾക്കും കലാകാരന്മാർക്കും എതിരെ ഉത്തർപ്രദേശിലെ ലഖ്‌നൗ, ഗ്രേറ്റർ നോയിഡ, ഷാജഹാൻപൂർ എന്നിവിടങ്ങളിൽ കുറഞ്ഞത് മൂന്ന് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു പി പോലീസ് ഉദ്യോഗസ്ഥരെയും ഹിന്ദു ദൈവങ്ങളെയും വെബ് സീരീസിൽ അനുചിതമായും അപഹസിക്കുന്ന രീതിയിൽ ചിത്രീകരിച്ചതായാണ് പരാതി.

   മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വെബ് സീരീസ് നിർമ്മിക്കുന്നതും സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആളുകൾക്കെതിരെ സമാനമായ എഫ്‌ ഐ‌ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാന സർക്കാരുകളെയും പോലീസ് ഉദ്യോഗസ്ഥരെയും കേസിൽ കക്ഷികളാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം എഫ്‌ ഐ‌ ആറുകൾ ഒരുമിച്ച് രജിസ്റ്രർ ചെയ്യുന്നതിന് സുപ്രീം കോടതി ബുധനാഴ്ച നോട്ടീസ് നൽകിയിട്ടുണ്ട്.

   സെയ്ഫ് അലി ഖാൻ നായകനായ 'താണ്ഡവ്' വെബ് സീരീസിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ കേസ് ഉയർന്ന സാഹചര്യത്തിൽ കരീന കപൂറിന്റെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സീരീസിന്റെ ഉള്ളടക്കത്തിനെതിരെ ബി.ജെ.പി. ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ശേഷം എഫ്.ആർ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു. ആമസോൺ പ്രൈമിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സീരീസ് ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലെ ഉള്ളടക്കം അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മതനിന്ദയും, സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതുമായ തരത്തിലാണ് ഇതിലെ അവതരണമെന്നും ചിത്രം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം നിരീക്ഷിച്ചു.
   Published by:Anuraj GR
   First published:
   )}