'BJPയുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുന്നതിൽ മോദി വിജയിച്ചത് എങ്ങനെയെന്ന് കോൺഗ്രസ് മനസിലാക്കണം': തരൂർ

നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പളളിയുടെ പരാമര്‍ശം അത്ഭുതപ്പെടുത്തുന്നെന്ന് വിശദീകരണ കത്തിൽ തരൂർ പറഞ്ഞു

news18
Updated: August 28, 2019, 7:53 PM IST
'BJPയുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുന്നതിൽ മോദി വിജയിച്ചത് എങ്ങനെയെന്ന്  കോൺഗ്രസ് മനസിലാക്കണം': തരൂർ
ശശി തരൂർ
  • News18
  • Last Updated: August 28, 2019, 7:53 PM IST
  • Share this:
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വോട്ട് ശതമാനം വർദ്ധിപ്പിക്കുന്നതിൽ ബി.ജെ.പി എങ്ങനെ വിജയിച്ചെന്ന് മനസിലാക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കണമെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചതുമായി ബന്ധപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് (KPCC) നൽകിയ വിശദീകരണ കത്തിലാണ് ശശി തരൂർ ഇക്കാര്യം ആവശ്യപ്പെട്ടത്.

"അംഗീകരിക്കപ്പെടേണ്ട ചെറിയ കാര്യങ്ങൾ മോദി ചെയ്തിട്ടുണ്ട്. 2014ൽ രാജ്യത്ത് 31 ശതമാനം ഉണ്ടായിരുന്ന വോട്ട് 2019ൽ 37 ശതമാനമായി ഉയർത്തി. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് മനസിലാക്കാൻ കോൺഗ്രസ് ശ്രമിക്കണം" - കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എഴുതിയ വിശദീകരണ കത്തിൽ ശശി തരൂർ ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പളളിയുടെ പരാമര്‍ശം അത്ഭുതപ്പെടുത്തുന്നെന്ന് വിശദീകരണ കത്തിൽ തരൂർ പറഞ്ഞു. മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച തരൂര്‍ തന്‍റെ മോദിവിരുദ്ധ നിലപാടുകള്‍ മറുപടിയില്‍ അക്കമിട്ട് നിരത്തി. ലോക്‌സഭാ ചര്‍ച്ചകളും മോദിയെ തുറന്നുകാട്ടുന്ന പുസ്തകവും ഇതില്‍പ്പെടുന്നു.

വി.ജെ.ടി ഹാൾ ഇനി അയ്യങ്കാളി ഹാളെന്ന് മുഖ്യമന്ത്രി

താന്‍ വിമര്‍ശിക്കുന്നതിന്‍റെ പത്തിലൊന്നെങ്കിലും മോദിയെ വിമര്‍ശിക്കുന്നവരല്ല മറ്റ് കേരള നേതാക്കള്‍. എന്നാല്‍, എല്ലാക്കാര്യത്തിലും മോദിയെ വിമര്‍ശിക്കുന്നത് ശരിയല്ല. മോദി നല്ലത് ചെയ്യുമ്പോള്‍ അത് അംഗീകരിച്ചാല്‍ മാത്രമേ മോദി വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത വരൂ. മോദി വോട്ടുവിഹിതം കൂട്ടുന്നത് എന്തുകൊണ്ടെന്ന് തിരിച്ചറിഞ്ഞുളള ക്രിയാത്മക വിമര്‍ശനമാണ് വേണ്ടത്.

കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളായ ജയറാം രമേഷിന്‍റെയും മനു അഭിഷേക് സിംഗ്‌വിയുടെയും അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ് താന്‍ ചെയ്തത്. പാര്‍ട്ടിയുടെ സുപ്രധാന കമ്മിറ്റികളില്‍ അംഗമല്ലാത്തതു കൊണ്ടാണ് അഭിപ്രായം പുറത്തു പറഞ്ഞതെന്നും തരൂര്‍ മറുപടിയില്‍ വിശദീകരിക്കുന്നു. കാരണം കാണിക്കല്‍ നോട്ടീസ് ചോര്‍ന്നതിലുളള അതൃപ്തി തരൂര്‍ ട്വിറ്ററിലൂടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

അതേസമയം, യു ഡി എഫ് കൺവീനറും ചാലക്കുടി എം.പിയുമായ ബെന്നി ബഹനാൻ തരൂരിനെതിരെ രംഗത്തെത്തി. മോദിക്ക് സ്തുതി പാടുകയല്ല കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കടമയെന്ന് അദ്ദേഹം പറഞ്ഞു. "ഇക്കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഞങ്ങളാരും മോദിയെ വ്യക്തിപരമായി എതിർക്കുന്നില്ല. പക്ഷേ, നയങ്ങളുടെ പേരിൽ ഒരു സർക്കാർ വിമർശിക്കപ്പെടുമ്പോൾ സ്വാഭാവികമായും പ്രധാനമന്ത്രിയും വിമർശിക്കപ്പെടും. ഇത്തരത്തിൽ മോദി സ്തുതി നടത്തുന്ന നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് എഐസിസി തീരുമാനമെടുക്കണം" - ബെന്നി ബഹനാൻ പറഞ്ഞു.

ഇതിനിടെ കോൺഗ്രസ് എം.പി ടിഎൻ പ്രതാപൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. മോദിയെ പ്രകീർത്തിച്ചു കൊണ്ടുള്ള പാർട്ടിനേതാക്കളുടെ പരാമർശത്തിൽ നിരാശ രേഖപ്പെടുത്തിയാണ് പ്രതാപൻ കത്തയച്ചത്.

First published: August 28, 2019, 7:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading