വിദേശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ പ്രധാനമന്ത്രി ബഹുമതി അർഹിക്കുന്നു; 'ഹൗഡി മോദി'ക്കു മുമ്പ് ശശി തരൂർ

മഹാരഷ്ട്രയിലെ പുനെ ജില്ലയിൽ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

news18
Updated: September 22, 2019, 8:18 PM IST
വിദേശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ പ്രധാനമന്ത്രി ബഹുമതി അർഹിക്കുന്നു; 'ഹൗഡി മോദി'ക്കു മുമ്പ് ശശി തരൂർ
ശശി തരൂർ
  • News18
  • Last Updated: September 22, 2019, 8:18 PM IST
  • Share this:
പുനെ: വിദേശരാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമതി അർഹിക്കുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ. മോദി സർക്കാരിന്‍റെ ശക്തനായ വിമർശകൻ കൂടിയായ ശശി തരൂർ അമേരിക്കയിൽ 'ഹൗഡി മോദി' പരിപാടിക്ക് മണിക്കൂറുകൾക്ക് മാത്രം മുമ്പായിരുന്നു ഇങ്ങനെ പറഞ്ഞത്.

അതേസമയം, പ്രധാനമന്ത്രി രാജ്യത്തുള്ള സമയത്ത് അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം രാജ്യത്തുള്ളവർക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരഷ്ട്രയിലെ പുനെ ജില്ലയിൽ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി വിദേശരാജ്യത്ത് പോകുന്നത് നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചാണ്. അപ്പോൾ, അദ്ദേഹം ബഹുമതി അർഹിക്കുന്നു.

പക്ഷേ, അദ്ദേഹം ഇന്ത്യയിൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നമുക്കുണ്ടെന്നും ശശി തരൂർ പറഞ്ഞു.

 ട്വിറ്ററിലും ശശി തരൂർ ഇക്കാര്യം വ്യക്തമാക്കി. അതേസമയം, ബി ജെ പിയുടെ ഹിന്ദിയെയും ഹിന്ദുയിസത്തെയും ഹിന്ദുസ്ഥാനെയും പ്രചരിപ്പിക്കാനുള്ള ആശയം രാജ്യത്തിന് അങ്ങേയറ്റം അപകടകരമാണെന്നും ശശി തരൂർ എം.പി പറഞ്ഞു.
First published: September 22, 2019, 8:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading