HOME » NEWS » India » THAROOR WRITES TO PM MODI ON FIR AGAINST CELEBRITIES NW

അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണം: സംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി തരൂർ

സാംസ്കാരിക പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവം അത്യന്തം അസ്വസ്ഥതയുളവാക്കുന്നു.

news18
Updated: October 8, 2019, 1:10 PM IST
അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണം: സംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി തരൂർ
Modi, Tharoor
  • News18
  • Last Updated: October 8, 2019, 1:10 PM IST
  • Share this:
ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പ്രധാനമന്ത്രിയും പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ സാംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് തരൂരിന്റെ പ്രതികരണം.

സാംസ്കാരിക പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവം അത്യന്തം അസ്വസ്ഥതയുളവാക്കുന്നതാണെന്നാണ് തരൂർ പറയുന്നത്. പ്രധാനമന്ത്രിക്കും സർക്കാരിനും എതിരായ കാര്യമാണെങ്കിലും പോലും അത് പരസ്യമായി സ്വാഗതം ചെയ്യാൻ തയ്യാറാകണമെന്നും തരൂർ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read-'കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് രാജ്യത്ത് നിയമവിരുദ്ധം' കേന്ദ്രത്തിനെതിരെ വി.എസ്

'ദേശീയ പ്രാധാന്യം അര്‍ഹിക്കുന്ന സംഭവങ്ങൾ യാതൊരു ഭീതിയും കൂടാതെ അങ്ങയുടെ ശ്രദ്ധയിൽപെടുത്തണമെന്നാണ് ഇന്ത്യയിലെ പൗരൻ എന്ന നിലയിൽ ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുവഴി നിങ്ങൾക്ക് പരിഹാരമാര്‍ഗങ്ങൾ തേടാൻ കഴിയും.. അതു കൊണ്ട് തന്നെ ഇന്ത്യയിലെ യഥാർഥ പൗരന്മാരുടെ 'മൻ കീ ബാത്' (മനസിലെ കാര്യം) മൗൻ കീ ബാത്ത് ( നിശബ്ദമായ കാര്യം) ആകാതിരിക്കാൻ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ അങ്ങും പിന്തുണയ്ക്കുമെന്ന് വിശ്വസിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..' കത്തിൽ തരൂർ വ്യക്തമാക്കുന്നു.

'വിയോജിപ്പുകളില്ലാതെ ജനാധിപത്യം ഇല്ല... വ്യത്യസ്ത ആശയങ്ങളുടെയും ഭിന്നാഭിപ്രായങ്ങളുടെയും സഹവർത്തിത്വത്തിന്റെ അടിത്തറയിലാണ് നമ്മുടെ മഹത്തായ രാജ്യം നിർമ്മിച്ചിരിക്കുന്നത്. ഇത് തന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തെ വിജയകരവും ഊർജ്ജസ്വലവുമാക്കുന്നത്. അങ്ങയുടെ ആശയങ്ങളെ എതിർക്കുന്നവരെ ശത്രുക്കളോ ദേശവിരുദ്ധരോ ആയി കണക്കാക്കരുത്.. .''

Also Read-News18 Exclusive: 'സംഘടനാ കാര്യങ്ങളിൽ പാർട്ടിക്കു വീഴ്ച സംഭവിച്ചു'; കോൺഗ്രസിലെ തമ്മിൽ തല്ലിനെ വിമർശിച്ച് ശശി തരൂർ

'എതിർപ്പ് പ്രകടിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്ന ഒരു 'പുതിയ ഭാരത'മാണോ പ്രധാനമന്ത്രി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നതെന്നും മോദി ചോദിക്കുന്നു.. നമ്മുടെ ആശങ്ക അറിയിച്ചു കൊണ്ടുള്ള ഒരു കത്ത് രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നേതാവിന് അയക്കുന്നത് എന്ന് മുതലാണ് എഫ്ഐആറിന് പ്രേരണയായത് ? പൗരന്മാർക്ക് പറയാനുള്ളത് കേൾക്കാതെ അവരുടെ ആശങ്കകൾക്ക് പരിഹാരം കാണാത്ത ഒരു 'പുതിയ ഭാരതം'സ‍ൃഷ്ടിക്കാനാണോ താങ്ങൾ ആഗ്രഹിക്കുന്നതെന്നും തരൂർ ചോദിക്കുന്നു..'

Also Read-ആർട്ടിക്കിൾ 370 റദ്ദാക്കൽ: മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് മോഹൻ ഭാഗവത്

പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്ത് തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് തരൂർ പുറത്ത് വിട്ടത്. എഫ്ഐആറുകള്‍ ഇനിയും രജിസ്റ്റർ ചെയ്യപ്പെടുകയാണെങ്കിൽ പോലും അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇത് പോലെയുള്ള കത്ത് പ്രധാനമന്ത്രിക്ക് അയക്കണമെന്ന ആഹ്വാനവും തരൂർ നടത്തുന്നുണ്ട്.

രാജ്യത്തെ ന്യൂനപക്ഷ-ദളിത് വിഭാഗങ്ങൾക്കെതിരെ വർധിച്ച വരുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് സാംസ്കാരിര രംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഒക്ടോബർ 4 നാണ് രാമചന്ദ്ര ഗുഹ, മണി രത്നം, അപർണാ സെൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി കത്തിൽ ഒപ്പു വച്ച അമ്പതോളം ആളുകൾക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. നിരവധി പ്രമുഖർ നേരത്തെ തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

First published: October 8, 2019, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories