• HOME
 • »
 • NEWS
 • »
 • india
 • »
 • R Madhavan | 'ഇതാണ് പുതിയ ഇന്ത്യ'; കാന്‍ ചലച്ചിത്രമേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മാധവന്‍

R Madhavan | 'ഇതാണ് പുതിയ ഇന്ത്യ'; കാന്‍ ചലച്ചിത്രമേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മാധവന്‍

ഡിജിറ്റലൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ അതൊരു വലിയ പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാല്‍ ആ ധാരണകള്‍ മാറിമറിഞ്ഞു

 • Share this:
  കാന്‍ ചലച്ചിത്രമേളയില്‍(Cannes 2022) പ്രധാനമന്ത്രിയെ പ്രശംസിച്ച് നടന്‍ മാധവന്‍(R Madhavan). പ്രധാനമന്ത്രിയുടെ മൈക്രോ എക്കോണമി നയത്തെയാണ് താരം പ്രശംസിച്ചത്. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ മാധവന്‍ ചലച്ചിത്ര മേളയില്‍ സംസാരിക്കുന്ന ദൃശ്യം പങ്കുവെച്ചിട്ടുണ്ട്.

  കാന്‍ ചലച്ചിത്ര മേളയില്‍ മാധവനൊപ്പം കമല്‍ ഹാസന്‍, അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ അതിഥികളാണ്. പ്രധാനമന്ത്രി ഡിജിറ്റലൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ അതൊരു വലിയ പരാജയമായി തീരുമെന്ന് ലോകം സംശയിച്ചുവെന്നും എന്നാല്‍ ആ ധാരണകള്‍ മാറിമറിഞ്ഞുവെന്നും മാധവന്‍ പറഞ്ഞു.

  Also Read-ISRO | യുവിക പരിശീലന പരിപാടിയിലേക്ക് 150 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഐഎസ്ആര്‍ഒ

  ഇന്ത്യയിലെ ഉള്‍ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് സ്മാര്‍ട്ടഫോണും അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ സാധിക്കുമോ എന്ന ധാരണയില്‍ നിന്നാണ് ആ സംശയം ഉയര്‍ന്ന് വന്നത്. എന്നാല്‍ രണ്ടു വര്‍ഷം കൊണ്ട് ആ ധാരണ മാറിമറിഞ്ഞെന്ന് മാധവന്‍ പറഞ്ഞു. മൈക്രോ എക്കണോമി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. അതാണ് പുതിയ ഇന്ത്യ- മാധവന്‍ പറഞ്ഞു.  Indian Air Force | WDMMA ഗ്ലോബൽ എയർ പവർസ് റാങ്കിംഗിൽ ചൈനയെ പിന്തള്ളി ഇന്ത്യന്‍ വ്യോമസേന

  ലോകത്തെ  ശക്തരായ വ്യോമസേനകളുടെ പട്ടികയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സിനെ പിന്തള്ളി ഇന്ത്യന്‍ വ്യോമസേന (Indian Air Force). ചൈന (China) മാത്രമല്ല, ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ് (ജെഎഎസ്‌ഡിഎഫ്), ഇസ്രായേലി എയർഫോഴ്‌സ്, ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയ്‌ക്കും മുകളിലായി മൂന്നാമതാണ് ഐഎഎഫ് സ്ഥാനം പിടിച്ചിരിക്കുന്നത്.

  വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (World Directory of Modern Military Aircraft) പ്രസിദ്ധീകരിച്ച 2022ലെ റാങ്കിങ്ങിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മുന്നേറ്റം. അമേരിക്കയും റഷ്യയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

  Also Read-5G| രാജ്യത്താദ്യമായി 5ജി വിഡിയോകോൾ ചെയ്ത് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്; വീഡിയോ വൈറൽ

  സേനയുടെ ശക്തിക്കുപുറമേ, ആധുനികവത്കരണം, ലോജിസ്റ്റിക്കൽ സപ്പോർട്ട്, ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി എന്നിവ വിലയിരുത്തി തയ്യാറാക്കുന്ന ട്രൂ വാല്യു റേറ്റിങ്ങിന്റെ (ടി.വി.ആർ.) അടിസ്ഥാനത്തിലാണ് റാങ്കിങ്. കേവലം വിമാനങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ പ്രവർത്തനമികവും വ്യത്യസ്ത ദൗത്യങ്ങൾക്കുവേണ്ട വിവിധതരം വിമാനങ്ങളുടെ ലഭ്യതയും കണക്കിലെടുത്താണ് ടി.വി.ആർ. തയ്യാറാക്കുന്നത്. ഇതിനുപുറമേ, സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ പ്രത്യേക ദൗത്യങ്ങൾ, പരിശീലനം, കര-നാവിക സേനകൾക്ക് നൽകുന്ന വ്യോമ പിന്തുണ എന്നതൊക്കെ റാങ്കിങ്ങിൽ പരിഗണിക്കും. 98 രാജ്യങ്ങളിലെ വ്യോമസേനകളെ നിരീക്ഷിച്ചാണ് ഡബ്ല്യു.ഡി.എം.എം.എ. പട്ടിക തയ്യാറാക്കിയത്.
  Published by:Jayesh Krishnan
  First published: