വിവാഹസമയത്ത് തെറ്റായ ജനനത്തീയതി നൽകി ഭാര്യയും കുടുംബവും വഞ്ചിച്ചുവെന്ന് ആരോപിച്ചയാൾക്ക് വിവാഹമോചനം നൽകാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. ചൊവ്വാദോഷം ഇല്ലാതിരുന്നിട്ടും ചൊവ്വാദോഷമുണ്ടെന്ന് കാണിക്കാനായി ഭാര്യയും കുടുംബവും തെറ്റായ ജനന തീയതി നൽകുകയായിരുന്നുവെന്നാണ് പരാതിക്കാരന്റെ വാദം. എന്നാൽ ഇക്കാരണത്താൽ വിവാഹം മോചനം നൽകാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു.
ഭർത്താവ് വിവാഹമോചനത്തിന് ആദ്യം കുടുംബ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേസ് തള്ളിയതോടെ ഇയാൾ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ജസ്റ്റിസുമാരായ എ.എസ്. ചന്ദുർക്കർ, എൻ.ബി. സൂര്യവാൻഷി എന്നിവരടങ്ങിയ ബെഞ്ചാണ് ഭാര്യയ്ക്ക് ചൊവ്വാദോഷമില്ലാത്തതും ജനനത്തീയതിയിലെ മാറ്റവും ഒരു ക്രൂരതയായി കണക്കാക്കി വിവാഹമോചനം നൽകാനാകില്ലെന്ന് വ്യക്തമാക്കിയത്.
ജനനത്തീയതി തെറ്റാണെങ്കിലും അത് വിവാഹ ബന്ധത്തെ ബാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
താൻ ചൊവ്വാദോഷക്കാരനാണെന്ന് തെളിയിക്കുന്നതിൽ പരാതിക്കാരനും പരാജയപ്പെട്ടതായി ഹൈക്കോടതി വ്യക്തമാക്കി. ചൊവ്വാദോഷം ഉണ്ടെന്ന് കാണിക്കാൻ തെറ്റായ വിവരങ്ങൾ നൽകിയതിലൂടെ ഭാര്യയും കുടുംബാംഗങ്ങളും തന്നെ വഞ്ചിച്ചുവെന്നും ഇത് ക്രൂരതയാണെന്നുമായിരുന്നു ഭർത്താവിന്റെ വാദം.
Also Read-സിമന്റിന് പൊള്ളുന്ന വില; ചാക്കിന് 50 രൂപ കൂടി; പ്രതിഷേധം അറിയിച്ച് കെട്ടിട നിർമ്മാതാക്കൾ
എന്നാൽ വിവാഹം സമയത്ത് ജാതകം ഒരിക്കലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഭാര്യ വ്യക്തമാക്കി. തന്റെ ജനനത്തീയതി തെറ്റായി അല്ല ഭർത്താവിനെയും കുടുംബത്തെ ധരിപ്പിച്ചതെന്നും ഇവർ പറഞ്ഞു. ഭർത്താവും ഭർതൃ മാതാവും ചേർന്ന് തന്നെ ശാരീരികമായി ആക്രമിക്കുന്നതായും തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും യുവതി വ്യക്തമാക്കി. ഇക്കാരണങ്ങളാൽ ഭർത്താവിന്റെ വീട് ഉപേക്ഷിക്കേണ്ടി വന്നെന്നും യുവതി പറഞ്ഞു. എന്നാൽ ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ തയ്യാറാണെന്നും വിവാഹമോചന ഹർജി തള്ളിക്കളയണമെന്നും യുവതി കുടുംബ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
You May Also Like- എ ടി എം തകരാർ; പണം നഷ്ടമായ ആൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
ജാതകത്തിന്റെ അടിസ്ഥാനത്തിൽ തന്റെ ജീവിതത്തിൽ തീരുമാനങ്ങൾ എടുത്തിട്ടില്ല എന്നും രണ്ട് കുടുംബങ്ങളുടെയും പശ്ചാത്തലം, വീടുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പരിശോധിച്ചതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ഭർത്താവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിന് ചൊവ്വാദോഷമുണ്ടെന്ന് കാണിക്കാൻ ഒരു രേഖയുമില്ലെന്ന് ഭർത്താവിന്റെ അച്ഛനും കോടതിയിൽ വ്യക്തമാക്കി.
You May Also Like -Explained: ജീവിക്കാൻ ബെസ്റ്റ് ഈ നഗരങ്ങൾ; ഗുജറാത്തിലെ മൂന്ന് നഗരങ്ങൾ സൂചികയിൽ മുൻ നിരയിൽ എത്തിയത് എങ്ങനെ?
ചൊവ്വാദോഷമില്ലാത്തയാളെ വിവാഹം കഴിച്ചതിനാൽ ഭർത്താവിന് ദോഷകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും വിവാഹത്തിന് മുമ്പ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയിരുന്ന യുവാവിന് വിവാഹത്തിന് ശേഷമാണ് സർക്കാർ ജോലി ലഭിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ കണക്കിലെടുത്ത്, വിവാഹ സമയത്ത് ഭാര്യയും കുടുംബവും വഞ്ചന നടത്തിയെന്ന ഭർത്താവിന്റെ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത് നിരസിക്കേണ്ട ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.