മൗ: തെരഞ്ഞെടുപ്പ് കാലത്ത് ലൈംഗികാരോപണത്തിൽ പെട്ടുപോയാൽ എന്തു ചെയ്യും. സ്ഥാനാർഥി ഒളിവിൽ പോയാലും പാർട്ടി വമ്പൻ പ്രചാരണം നടത്തും. ഉത്തർപ്രദേശിലാണ് സംഭവം. ബലാത്സംഗകേസിൽ ഉൾപ്പെട്ട മൗ ജില്ലയിലുള്ള ഖോഷി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി അതുൽ റായിക്ക് വേണ്ടി വോട്ട് അഭ്യർഥിച്ചത് ബി എസ് പി നേതാവ് മായാവതിയും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും എത്തി. ബി എസ് പി ടിക്കറ്റിലാണ് അതുൽ റായി മത്സരിക്കുന്നത്.
മേയ് ഒന്നിനാണ് അതുൽ റായിക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് എടുക്കുന്നത്. കേസിൽ പ്രതിയാക്കപ്പെട്ട ശേഷം റായ് ഒളിവിൽ പോയി കഴിഞ്ഞ രണ്ടാഴ്ചയായി അതുൽ റായ് ഒളിവിലാണ്. അതിനുശേഷം റായുടെ അനുയായികളാണ് അദ്ദേഹത്തിന് വേണ്ടി പ്രചാരണം നയിക്കുന്നത്.
കള്ളവോട്ട്: റീപോളിങ്ങ് നടത്താൻ തീരുമാനിച്ചാൽ സ്വാഗതം ചെയ്യുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
അതേസമയം, റായ് നിരപരാധിയാണെന്നും പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് പ്രവർത്തകർ വോട്ടർമാരോട് പറയുന്നത്. റായിയെ അപമാനിക്കാനും ജനസമ്മിതി ഇല്ലാതാക്കാനുമുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അഖിലേഷ് യാദവും മായാവതിയും പറഞ്ഞു. ഇതിന്‍റെ ഫലമായാണ് റായിയെ കേസിൽ കുടുക്കിയതെന്നും അഖിലേഷ് യാദവും മായാവതിയും ജനങ്ങളോട് പറഞ്ഞു. റായിക്ക് എതിരെയുള്ള ഗൂഢാലോചനയെ തടഞ്ഞ് അദ്ദേഹത്തെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും നേതാക്കൾ വ്യക്തമാക്കി.
വാരണാസിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റായിക്കെതിരെ പൊലീസ് കേസ് എടുത്തത്. അതേസമയം, റായ് മലേഷ്യയിലേക്ക് രക്ഷപെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 19നാണ് ഇവിടെ വോട്ടെടുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election election commission of india, Loksabha election, Loksabha Election 2019 date