ലോക്ക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും തൊഴിലാളികള്‍ക്ക് കമ്പനികളും വാണിജ്യയൂണിറ്റുകളും മുഴുവന്‍ വേതനവും നല്‍കണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.
ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനവും നല്‍കാന്‍ കഴിയാത്ത നിരവധി വ്യവസായങ്ങള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് ആശ്വാസം നല്‍കിയിട്ടുണ്ട്. എന്നാൽ ശമ്പളം മുടങ്ങുന്ന തൊഴിലാളികള്‍ ആശങ്കയിലാണ്.
"2005 ലെ ദുരന്തനിവാരണ നിയമത്തിലെ 10(2) വകുപ്പ് പ്രകാരം ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി (എന്‍ഇസി) പുറപ്പെടുവിച്ച ഉത്തരവുകള്‍ 18.05.2020 മുതല്‍ മരവിപ്പിക്കുന്നു" എന്നാണ് ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ ഉത്തരവില്‍ പറയുന്നത്.
You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ [NEWS]
ലോക്കഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനായില്ലെങ്കിലും തൊഴിലാളികള്‍ക്ക് വേതനം കൊടുക്കണമെന്ന മാര്‍ച്ച് 29ലെ ഉത്തരവിനെ കുറിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളിലൊന്നും പറയുന്നില്ല. വ്യവസായസ്ഥാപനങ്ങളോ കടകളോ വാണിജ്യ സ്ഥാപനങ്ങളോ ആകട്ടെ, എല്ലാ തൊഴിലുടമകളും അവരുടെ തൊഴിലാളികളുടെ വേതനം, പൂട്ടിയിട്ടിരിക്കുന്ന കാലയളവിലും നല്‍കണമെന്നായിരുന്നു മാര്‍ച്ച് 29ലെ ഉത്തരവ് പറഞ്ഞത്.
അതേസമയം രാജ്യവ്യാപകമായി പൂട്ടിയിട്ടിരിക്കുന്ന സമയത്ത് തങ്ങളുടെ ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനം നല്‍കാന്‍ കഴിയാത്ത കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ ഒരാഴ്ചത്തേക്ക് യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി മെയ് 15 ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP Modi Government, Central government, Complete lockdown, Lock down Guidelines, Lock down in India