• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിന് ഇളവ്; ആദായ നികുതി റിട്ടേൺ തിയതി നീട്ടി


Updated: August 28, 2018, 7:53 PM IST
കേരളത്തിന് ഇളവ്; ആദായ നികുതി റിട്ടേൺ തിയതി നീട്ടി

Updated: August 28, 2018, 7:53 PM IST
ന്യൂഡൽഹി: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ 2018–19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി സെപ്തംബർ 15ലേക്ക് നീട്ടി. കേരളത്തിലുള്ളവർക്ക് മാത്രമായിരിക്കും ഇളവ്. മറ്റുള്ളവർക്ക് ഈ മാസം 31നകം റിട്ടേൺ സമർപ്പിക്കണം. ജൂലൈ 31വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിൽ നിന്ന് 9,96,592 പേരാണ് റിട്ടേൺ സമർപ്പിച്ചിട്ടുള്ളത്.

ജൂലൈ 31 എന്ന മുൻപത്തെ സമയപരിധി നേരത്തെ ഓഗസ്റ്റ് 31 വരെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നീട്ടിയിരുന്നു. ടാക്സ് ഓഡിറ്റ് ഉള്ളവർക്കും ഓഡിറ്റ് ഉള്ള സ്ഥാപനത്തിലെ ശമ്പളം പറ്റുന്ന പാർട്ണർമാർക്കും ഇത് സെപ്തംബർ 30 ആണ്.





റിട്ടേൺ ഫയൽ ചെയ്യും മുൻപ്

ഇത്തവണ റിട്ടേൺ ഫോമിൽ വരുത്തിയ ഭേദഗതി അനുസരിച്ച്, റിട്ടേണിൽ ചരക്ക്-സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച വിവരങ്ങൾ കൂടി
നൽകണം. വിദേശ ഇന്ത്യക്കാർക്ക് നികുതി റീഫണ്ട് ലഭിക്കാൻ അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു വിദേശ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ രേഖപ്പെടുത്താം. സ്വന്തമായി വീടുള്ളവർ അതു സ്വന്തം താമസത്തിനാണോ വാടകയ്ക്കു കൊടുത്തിരിക്കുകയാണോ എന്നു രേഖപ്പെടുത്തണം.വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ വിറ്റിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും നൽകണം.

ഐടിആർ ഒന്നു മുതൽ നാലു വരെയുള്ള റിട്ടേൺ ഫോമുകളിൽ അനുയോജ്യമായത് തെരഞ്ഞെടുക്കണം. വരുമാന സ്രോതസ്സിനെ അടിസ്ഥാനമാക്കിയാണ് റിട്ടേൺ ഫോമുകൾ നിശ്ചയിച്ചിരിക്കുന്നത്. എല്ലാം ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റായ www.incometaxindiaefiling.gov.inൽ സൗജന്യമായി ലഭിക്കും. ഇലക്ട്രോണിക് ഫോർമാറ്റിൽ മാത്രമേ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനാവൂ. എന്നാൽ സഹജ്, സുഗം ഫോമുകൾ ഉപയോഗിക്കുന്ന 80 വയസ്സിനു മേൽ പ്രായമുള്ള വ്യക്തികൾക്ക്, വ്യവസ്ഥകൾക്കു വിധേയമായി, പേപ്പർ റിട്ടേൺ സമർപ്പിക്കാം.

വൈകിയാൽ പിഴ അടയ്ക്കേണ്ടിവരും

റിട്ടേൺ കൊടുക്കാൻ ബാധ്യസ്ഥരായവർ വൈകി സമർപ്പിച്ചാൽ വരുമാനമോ നികുതി ബാധ്യതയോ കണക്കിലെടുക്കാതെ പിഴ ചുമത്തും. ഡിസംബർ 31 വരെ സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയാണു പിഴ. ഡിസംബർ 31നു ശേഷം സമർപ്പിക്കുന്ന റിട്ടേണിന് 10,000 രൂപയാണ് പിഴ. അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രം വരുമാനമുള്ള ചെറുകിട നികുതിദായകർക്കുള്ള പിഴ പരമാവധി 1000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

 
First published: August 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍