• HOME
 • »
 • NEWS
 • »
 • india
 • »
 • വാക്‌സിന്‍ പണം നല്‍കി വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ഏകപക്ഷീയവും യുക്തിരഹിതവും; സുപ്രീംകോടതി

വാക്‌സിന്‍ പണം നല്‍കി വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ഏകപക്ഷീയവും യുക്തിരഹിതവും; സുപ്രീംകോടതി

സര്‍ക്കാര്‍ ഇന്നുവരെ വാങ്ങിയ കോവിഡ് വാക്‌സിനുകളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി

supreme-court

supreme-court

 • Share this:
  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെ വിമര്‍ശിച്ച് സുപ്രീംകോടതി. 18-44 പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കണമെനങ്കില്‍ പണം അടയ്ക്കമമെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ഇന്നുവരെ വാങ്ങിയ കോവിഡ് വാക്‌സിനുകളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

  18-44 ഇടയില്‍ പ്രായമുള്ളവര്‍ക്ക് രോഗം ബാധിക്കുകയും ഇവര്‍ക്ക് രോഗം ഗുരുതരമാകുകയും ആശുപത്രി വാസം, മരണം എന്നിവ സംഭവിക്കുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ സ്വഭാവം യുവാക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ പ്രായവിഭാഗത്തിലെ മുന്‍ഗണന നിലനിര്‍ത്താമെന്നും കോടതി വ്യക്തമാക്കി.

  Also Read-വാക്സിൻ സ്വീകരിച്ചവർക്കെല്ലാം സൗജന്യ സമ്മാനങ്ങൾ; കോവിഡ് ബോധവൽക്കരണവുമായി സാമൂഹ്യപ്രവർത്തകൻ

  അതിനാല്‍ 18-44 പ്രായത്തിനിടയിലുള്ളവര്‍ വാക്‌സിനേഷന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ പണം അടയ്ക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണ്. രാജ്യത്തുടനീളം ഒരേ വിലക്ക് വാക്കസിന്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

  അതേസമയം അമേരിക്കയിലെ കോവിഡ് 19 വാക്‌സിനുകളായ ഫൈസര്‍, മോഡേണ എന്നിവ ഇന്ത്യയില്‍ ഉടന്‍ ലഭ്യമാകുമെന്ന് സൂചന. ഇന്ത്യയില്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്ന പ്രക്രിയ ഫൈസറിനും മോഡോണയ്ക്കുമായി വേഗത്തിലാക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിവരികയാണെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയും വാക്‌സിന്‍ നിര്‍മ്മാതാക്കളും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് ഫൈസറും മോഡേണയും ഉടന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ സാധിക്കുന്നത്.

  Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 213 മരണം; 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ത്യയില്‍ ഈ രണ്ട് വാക്‌സിനുകള്‍ക്കും അനുമതി നല്‍കുന്നതില്‍ തടസമില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രണ്ട് വാക്‌സിനുകളും നല്‍കുന്ന അമേരിക്കയും മറ്റ് രാജ്യങ്ങളും സ്വീകരിക്കുന്ന സമീപനത്തിന് അനുസൃതമായിട്ടായിരിക്കും കേന്ദ്രം അനുമതി നല്‍കുകയെന്നും ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  കോവിഡ് -19 നെതിരെയുള്ള ഇന്ത്യയുടെ വാക്‌സിനേഷന്‍ പരിപാടിയില്‍ വലിയൊരു നാഴികക്കല്ല് ആയേക്കാവുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് അടിയന്തിര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതാണ്. ഈ രണ്ടു വാക്‌സിനുകള്‍ക്കും ഇന്ത്യയില്‍ ബ്രിഡ്ജിംഗ് ട്രയലുകള്‍ ആവശ്യമില്ലെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ബുധനാഴ്ച.

  എന്നിരുന്നാലും, യുഎസ്എഫ്ഡിഎ, ഇഎംഎ, യുകെ എംഎച്ച്ആര്‍എ, പിഎംഡിഎ ജപ്പാന്‍ എന്നിവ നിയന്ത്രിത ഉപയോഗത്തിനായി ഇതിനകം അംഗീകരിച്ചിട്ടുള്ളതാണ്. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗില്‍ (ഇയുഎല്‍) ഉള്‍പ്പെട്ടിട്ടുള്ള വാക്‌സിനുകളാണിവ. അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിനായി ഇന്ത്യയില്‍ അംഗീകരിച്ച കോവിഡ് -19 വാക്‌സിനുകള്‍ക്കുമുള്ള ഇളവ് ഈ രണ്ടു വാക്‌സിനുകള്‍ക്കും ഉണ്ടാകും. ഇതിനോടകം ലക്ഷകണക്കിന് ആളുകള്‍ക്ക് ഫൈസറും മോഡേണയും എടുത്തിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: