• HOME
 • »
 • NEWS
 • »
 • india
 • »
 • പശുവിനെ ദേശീയ മൃഗമാക്കണം; പശുപാലനം മൗലിക അവകാശമാക്കണം; അലഹബാദ് ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമാക്കണം; പശുപാലനം മൗലിക അവകാശമാക്കണം; അലഹബാദ് ഹൈക്കോടതി

ബീഫ് കഴിക്കാനുള്ള അവകാശം ഒരിക്കലും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും ജീവിക്കാനുള്ള അവകാശം കൊല്ലാനുള്ള അവകാശത്തിന് മുകളിലാണെന്നും കോടതി

News18

News18

 • Last Updated :
 • Share this:
  ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അതിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കണമെന്നും അലഹബാദ് ഹൈക്കോടതി. പശു ഇന്ത്യൻ സംസ്കാരത്തിന്റെ പ്രധാന ഭാഗമാണെന്ന് നിരീക്ഷിച്ച ബെഞ്ച്, മൗലികാവകാശം ബീഫ് കഴിക്കുന്നവരുടെ മാത്രമല്ല, പശുക്കളെ ആരാധിക്കുകയും അതിനെ സാമ്പത്തികമായി ആശ്രയിക്കുകയും ചെയ്യുന്നവരുടെ അവകാശമാണെന്നും പറഞ്ഞു.

  സർക്കാർ പാർലമെന്റിൽ ഒരു ബിൽ കൊണ്ടുവന്ന് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുകയും മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്കെതിരെ കർശന നിയമങ്ങൾ ഉണ്ടാക്കുകയും വേണമെന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ ബെഞ്ച് പറഞ്ഞു. ജീവിക്കാനുള്ള അവകാശം കൊല്ലാനുള്ള അവകാശത്തിന് മുകളിലാണെന്നും ബീഫ് കഴിക്കാനുള്ള അവകാശം ഒരിക്കലും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

  കൂടാതെ, പശുക്കളുടെ പ്രാധാന്യം മനസ്സിലാക്കിയത് ഹിന്ദുക്കളല്ലെന്നും, മുസ്ലീം ഭരണാധികാരികൾ അവരുടെ ഭരണകാലത്ത് ഇത് ഇന്ത്യയുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമായി കണക്കാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ബാബർ, ഹുമയൂൺ, അക്ബർ എന്നിവരുടെ മതപരമായ ഉത്സവങ്ങളിൽ പശുക്കളെ ബലി നൽകുന്നത് നിരോധിച്ചതിന് ഉദാഹരണമായി യാദവ് പറഞ്ഞു. കൂടാതെ മൈസൂർ ഭരണാധികാരി ഹൈദരലി ഗോഹത്യയെ ശിക്ഷാർഹമായ കുറ്റമാക്കി മാറ്റിയതും കോടതി ചൂണ്ടിക്കാട്ടി.

  പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയ സാംബാൽ ജില്ലയിലെ ജാവേദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ആവർത്തിച്ചുള്ള കുറ്റവാളിയെന്നു വിളിച്ച് കോടതി ജാമ്യം നിഷേധിച്ചു. "ഇത് അപേക്ഷകന്റെ ആദ്യ കുറ്റമല്ല. ഈ കുറ്റകൃത്യത്തിന് മുമ്പ് പോലും അദ്ദേഹം ഗോവധം നടത്തിയിരുന്നു, ഇത് സമൂഹത്തിലെ ഐക്യം തകർത്തിരുന്നു," കോടതി പറഞ്ഞു. ഉത്തർപ്രദേശ് മന്ത്രി മൊഹ്സിൻ റാസ നിർദ്ദേശത്തെ സ്വാഗതം ചെയ്തു. "പശുക്കളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച ഹൈക്കോടതി നിർദ്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് നമ്മുടെ സാംസ്കാരിക പൈതൃകവും മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യം കൂടിയാണ്," അദ്ദേഹം എഎൻഐയോട് പറഞ്ഞു.

  Mask | മാസ്ക്ക് ധരിക്കാത്തതിന് പട്ടാളക്കാരനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു; സംഭവം ജാർഖണ്ഡിൽ

  മാ​സ്‌​ക് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണം പറഞ്ഞു സൈനികോദ്യോഗസ്ഥനെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക്രൂരമായി മര്‍ദിച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ച​ത്ര ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ​വ​ന്‍ കു​മാ​ര്‍ യാ​ദ​വ് എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ​ത്. റോഡിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ​വ​ന്‍ കു​മാ​ര്‍ ബൈ​ക്കി​ല്‍ ഇ​വി​ടെ എ​ത്തി​യ​ത്. പ​വ​ന്‍റെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ പോ​ലീ​സു​കാ​ര്‍ താ​ക്കോ​ല്‍ ബൈ​ക്കി​ല്‍ നി​ന്നും ഊ​രി മാ​റ്റി മർദ്ദിക്കുകയായിരുന്നു.

  Also Read- Covid 19 | 'സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മാതൃകാപരം': നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് ആരോഗ്യ വിദഗ്ധർ

  മർദ്ദനത്തിൽ മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ പവൻ കുമാർ യാദവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പവൻകുമാർ യാദവ് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

  പവൻ കുമാറിനെ പൊലീസ് മർദ്ദിക്കുന്നത് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇതേത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് എസ്.പി രാകേഷ് രഞ്ജൻ പറഞ്ഞു.

  മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിൽ വൻതോതിൽ പരിശോധന നടത്താൻ ഡെപ്യൂട്ടി കമ്മീഷണർ അഞ്ജലി യാദവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുമ്പോഴാണ് പവൻ കുമാർ മർദ്ദിക്കപ്പെട്ടത്.

  വൈറൽ വീഡിയോയിലൂടെയാണ് മർദ്ദനം പുറത്ത് അറിഞ്ഞതെന്നും ഈ സമയത്ത് ബിഡിഒ അവിടെ ഉണ്ടായിരുന്നുവെന്ന് എസ്. പി രാകേഷ് രഞ്ജൻ സ്ഥിരീകരിച്ചു. “ഞാൻ ഡിഎസ്പിയോട് (ഹെഡ്ക്വാർട്ടേഴ്സ്) ഈ കാര്യം അന്വേഷിക്കാനും ഉടൻ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Anuraj GR
  First published: