നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ധനവില വര്‍ധനവ്; ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സി പി ഐ (എം) പൊളിറ്റ് ബ്യുറോ തീരുമാനം

  ഇന്ധനവില വര്‍ധനവ്; ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സി പി ഐ (എം) പൊളിറ്റ് ബ്യുറോ തീരുമാനം

  എക്സൈസ് ഡ്യൂട്ടി കുറച്ചു വിലവർധനവ് തടയാൻ നരേന്ദ്ര മോദി സർക്കാർ തയ്യറാവണമെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സി പി ഐ (എം) പൊളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം.ഇന്ധനവില വർധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.  എക്സൈസ് ഡ്യൂട്ടി കുറച്ചു വിലവർധനവ് തടയാൻ നരേന്ദ്ര മോദി സർക്കാർ തയ്യറാവണമെന്നും സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

  കോവിഡ് ആശങ്ക മറികടക്കാൻ സൗജന്യമായി എല്ലാവരിലേക്കും വാക്സിൻ എത്തിക്കാൻ മോഡി സർക്കാർ തയ്യാറാവണമെന്ന് പൊളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു. രാജ്യത്തെ ആയുധ നിർമാണ ശാലകളിലെ സമരം നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം ഭരണഘടന വിരുദ്ധമാണ്. വിജ്ഞാപനം  ഉടൻ പിൻവലിക്കണം.

  Also Read-'നിനക്ക് നമ്പര്‍ തന്ന് കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം'; ഒറ്റപ്പാലത്തുനിന്ന് സഹായത്തിന് വിളിച്ച പത്താം ക്ലാസുകാരനോട് മുകേഷ് എംഎല്‍എ

  റഫാൽ ഇടപാടിൽ JPC അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും ഉള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനവും  ആരംഭിച്ചു. തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റിയതായി ബംഗാൾ ഘടകം സ്വയം വിമർശനം നടത്തി.

  പാർട്ടി രാഷ്ട്രീയമായും സംഘടനാപരമായും പരാജയപ്പെട്ടു. സംയുക്ത  മോർച്ചയെക്കുറിച്ച് ജനങ്ങളിൽ വിശ്വാസം വളർത്താൻ കഴിഞ്ഞില്ല.പൊതു ജനങ്ങൾക്കിടയിൽ പാർട്ടി അന്യവൽക്കരിക്കപ്പെട്ടു. സംഘടനാ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു. ഇടതു  ആശയങ്ങൾ  ജനങ്ങളിൽ  എത്തിക്കാൻ കഴിയുന്നില്ല. ഭരണ വിരുദ്ധ  വികാരം  തിരഞ്ഞെടുപ്പ് പ്രശ്‌നമായി മാറ്റുന്നതിൽഇടതു പാർട്ടികൾ പരാജയപ്പെട്ടു.

  Also Read-തെരഞ്ഞെടുപ്പ് രംഗത്തെ വീഴ്ചകളിൽ തിരുത്തലിനും നടപടിക്കുമൊരുങ്ങി സി പി എം

  ബിജെപിയു തൃണമൂൽ കോൺഗ്രസും  ധ്രുവീകരണം സൃഷ്ടിച്ചു.സ്വത്വരാഷ്ട്രീയ മാണ്  ഇരുവരും  പ്രയോഗിച്ചത്. ബിജെപിയുടെ ആക്രമണാത്മക പ്രചാരണതത്തിന്റെ ഫലമായി ബംഗാളി ആത്മാഭിമാനവും ഒരു ഘടകമായി മാറി .പി ബിയിൽ ബംഗാൾ  ഘടകം  വച്ച  റിപ്പോർട്ടിലാണ് ഈ സ്വയം വിമർശനങ്ങളുള്ളത്. ഈ മാസം 17,18 തീയതികളിൽ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ അവലോകനം പൂർത്തിയാക്കി കേന്ദ്ര കമ്മറ്റിയിൽ ചർച്ചക്ക് വെക്കും. ഈ മാസം അവസാനത്തോടെയാണ് കേന്ദ്രകമ്മറ്റി യോഗം ചേരുക .
  Published by:Jayesh Krishnan
  First published:
  )}